scorecardresearch

80 ലക്ഷം കശ്മീരികള്‍ക്കായി ഏതറ്റം വരെയും പോകും: ഇമ്രാന്‍ ഖാന്‍

ആർ‌എസ്‌എസിന്റെ ഫാസി‌സ്‌റ്റ് ആശയമാണ് നരേന്ദ്ര മോദിയെ നയിക്കുന്നതെന്ന് ഇമ്രാൻ ഖാൻ ആഞ്ഞടിച്ചു

ആർ‌എസ്‌എസിന്റെ ഫാസി‌സ്‌റ്റ് ആശയമാണ് നരേന്ദ്ര മോദിയെ നയിക്കുന്നതെന്ന് ഇമ്രാൻ ഖാൻ ആഞ്ഞടിച്ചു

author-image
WebDesk
New Update
ഫെബ്രുവരിയോടെ കര്‍മപദ്ധതി പൂര്‍ത്തിയാക്കണം; പാക്കിസ്ഥാന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ നടത്തുന്ന അക്രമങ്ങളില്‍ നിന്ന് 80 ലക്ഷം കശ്മീരികളെ രക്ഷിക്കാന്‍ ഏതറ്റം വരെയും താന്‍ പോകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ അഭിസംബോധന ചെയ്തുള്ള ടെലിവിഷന്‍ പരിപാടിയിലാണ് കശ്മീര്‍ വിഷയത്തില്‍ തീവ്ര നിലപാട് അറിയിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്. ആര്‍ട്ടിക്കിള്‍ 370 നീക്കിയ നടപടിയില്‍ താന്‍ 80 ലക്ഷം കശ്മീരികള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Advertisment

"കശ്മീരിനുള്ള സ്വയംഭരണാവകാശം നീക്കം ചെയ്തതിലൂടെ ചരിത്രപരമായ മണ്ടത്തരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. അസഹിഷ്ണുതയില്‍ നിന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സൈന്യത്തെ ഉപയോഗിച്ചാണ് അവര്‍ കശ്മീരിനെ പിടിച്ചടക്കിയത്. കശ്മീരികള്‍ക്ക് നെഹ്‌റു നല്‍കിയ ഉറപ്പാണ് മോദി ലംഘിച്ചത്. യുഎന്‍ പ്രമേയത്തിനെതിരാണ് ഇന്ത്യയുടെ നടപടി. ലോകരാജ്യങ്ങളൊന്നും കശ്മീരിനൊപ്പം നിന്നില്ലെങ്കിലും പാക്കിസ്ഥാന്‍ 80 ലക്ഷം കശ്മീരികള്‍ക്കൊപ്പം നിലയുറപ്പിക്കും" ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Read Also: മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കും, പക്ഷേ വേണ്ടെന്നുവച്ചിട്ടാണ്; ട്രോളി ട്രംപ്

"ആര്‍എ‌സ്‌എ‌സിന്റെ ഫാസിസ്റ്റ് ആശയങ്ങള്‍ പ്രകാരമാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ന്യൂനപക്ഷങ്ങളെ അവര്‍ കരുതുന്നത് രണ്ടാംകിട പൗരന്‍മാര്‍ എന്ന നിലയിലാണ്. കശ്മീരിലെ നടപടികള്‍ക്ക് കാരണവും ഈ ആശയമാണ്"-ഇമ്രാന്‍ ഖാന്‍ ആഞ്ഞടിച്ചു.

Advertisment

ജി-7 ഉച്ചകോടിയിൽ കശ്മീർ വിഷയത്തിലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അടുത്തിരുത്തിയാണ് നരേന്ദ്ര മോദി കശ്മീർ വിഷയത്തെ കുറിച്ച് സംസാരിച്ചത്. ജമ്മു കശ്മീര്‍ വിഷയത്തെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തെ സംബന്ധിച്ച് നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വിഷയങ്ങളും നിയന്ത്രണ വിധേയമാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അവര്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാര്യങ്ങള്‍ ആഭ്യന്തര പ്രശ്‌നങ്ങളാണ്. മറ്റൊരു രാജ്യം ഇക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യം ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ട്രംപിന്റെ സാന്നിധ്യത്തില്‍ മോദി പറയുകയുണ്ടായി. 1947 വരെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചായിരുന്നു. പ്രശ്‌നങ്ങളെല്ലാം ഒന്നിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പ്രതീക്ഷയുള്ളതായും നരേന്ദ്ര മോദി ഫ്രാന്‍സില്‍ പറഞ്ഞു.

Narendra Modi Pakistan Article 370 Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: