scorecardresearch

മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കും, പക്ഷേ വേണ്ടെന്നുവച്ചിട്ടാണ്; ട്രോളി ട്രംപ്

നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപിന്റെ കയ്യിൽ അടിക്കുന്നതും ഇരു നേതാക്കളും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം

മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കും, പക്ഷേ വേണ്ടെന്നുവച്ചിട്ടാണ്; ട്രോളി ട്രംപ്

ഫ്രാന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇംഗ്ലീഷ് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്രംപ് മോദിയെ ട്രോളിയത്. ജി-7 ഉച്ചകോടിക്കിടെയാണ് പരാമര്‍ശം. നരേന്ദ്ര മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നും എന്നാല്‍, അദ്ദേഹത്തിന് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നരേന്ദ്ര മോദിക്കൊപ്പം ഇരിക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന.

നരേന്ദ്ര മോദി ഹിന്ദിയിലാണ് സംസാരിക്കുന്നത്. ഇതിനിടയിലാണ് ട്രംപിന്റെ ട്രോള്‍ എത്തിയത്. ട്രംപ് ഇക്കാര്യം പറഞ്ഞതും പിന്നെ ഇരു നേതാക്കളും പൊട്ടിച്ചിരിക്കാന്‍ ആരംഭിച്ചു. ട്രംപിന്റെ കയ്യില്‍ പിടിച്ച് മോദി ചിരിച്ചുകൊണ്ട് അടിയ്ക്കുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകരും ഇരു നേതാക്കള്‍ക്കുമൊപ്പം ചിരിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി എന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം അത്താഴത്തിന് തങ്ങള്‍ ഒന്നിച്ചായിരുന്നു എന്നും വാണിജ്യം അടക്കമുള്ള വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്‌തെന്നും ഇന്ത്യയില്‍ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും ട്രംപ് പറഞ്ഞു.

ജമ്മു കശ്മീര്‍ വിഷയത്തെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തെ സംബന്ധിച്ച് നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വിഷയങ്ങളും നിയന്ത്രണ വിധേയമാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അവര്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും ട്രംപ് പറഞ്ഞു.

Read Also: നിഷ ദയനീയ പരാജയമായിരിക്കും; ഷോണ്‍ സ്ഥാനാര്‍ഥിയാകില്ല: പി.സി.ജോര്‍ജ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാര്യങ്ങള്‍ ആഭ്യന്തര പ്രശ്‌നങ്ങളാണ്. മറ്റൊരു രാജ്യം ഇക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യം ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ട്രംപിന്റെ സാന്നിധ്യത്തില്‍ മോദി പറയുകയുണ്ടായി. 1947 വരെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചായിരുന്നു. പ്രശ്‌നങ്ങളെല്ലാം ഒന്നിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പ്രതീക്ഷയുള്ളതായും നരേന്ദ്ര മോദി ഫ്രാന്‍സില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Donald trumph trolls narendra modi over english speaking

Best of Express