scorecardresearch

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഈ വർഷം 9.5 ശതമാനം വളർച്ച, അടുത്ത വർഷം 8.5 ശതമാനം: ഐഎംഎഫ്

ലോകത്താകെ 2021 ൽ 5.9 ശതമാനവും 2022 ൽ 4.9 ശതമാനവും സാമ്പത്തിക വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു

ലോകത്താകെ 2021 ൽ 5.9 ശതമാനവും 2022 ൽ 4.9 ശതമാനവും സാമ്പത്തിക വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു

author-image
WebDesk
New Update
India, India economy growth, India economy, IMF India economy, IMF India economy growth, International Monetary Fund, Indian Express, Indian Express news, ഐഎംഎഫ്, ഇന്ത്യൻ സമ്പദ് വ്യവസ്ഥ, IE Malayalam

ന്യൂഡൽഹി: കോവിഡ് -19 മഹാവ്യാധി കാരണം 7.3 ശതമാനം ചുരുങ്ങിയ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്). 2021ൽ 9.5 ശതമാനവും 2022 ൽ 8.5 ശതമാനവും ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുമെന്ന് ഐ‌എം‌എഫ് ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ പ്രവചനങ്ങളിൽ പറയുന്നു.

Advertisment

ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) പ്രകാരമുള്ള പ്രവചനങ്ങളിലാണ് ഈ വിവരങ്ങൾ

ഐ‌എം‌എഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക മീറ്റിംഗിന് മുമ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ഡബ്ല്യുഇഒ അപ്‌ഡേറ്റ് അനുസരിച്ച്, ലോകത്താകെ 2021 ൽ 5.9 ശതമാനവും 2022 ൽ 4.9 ശതമാനവും സാമ്പത്തിക വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്ക ഈ വർഷം ആറ് ശതമാനവും അടുത്ത വർഷം 5.2 ശതമാനവും വളർച്ച നേടുമെന്നാണ് ഡബ്ല്യുഇഒ പ്രകാരമുള്ള പ്രവചനം. ചൈന 2021 ൽ എട്ട് ശതമാനവും 2022 ൽ 5.6 ശതമാനവും വളർച്ച നേടുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

Also Read: ആഭ്യന്തര വിമാനങ്ങളിലെ സീറ്റ് നിയന്ത്രണം നീക്കി

Economy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: