/indian-express-malayalam/media/media_files/uploads/2018/01/money-gdp.jpg)
IMF revises India’s growth projection from 7.3 to 6.1 per cent in 2019: ന്യൂഡല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് ഐഎംഎഫ്. നേരത്തെ എപ്രിലില്‍ ഐഎംഎഫ് പ്രവചിച്ച നിരക്കില്‍ നിന്നും 1.2 ശതമാനം കുറവാണ് ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്. നേരത്തെ 7.3 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്.
നിലവിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണ്. ഇത് 6.1 ആയി കുറയുമെന്നാണ് ഐഎംഎഫിന്റെ ലോക എക്കണോമിക് ഔട്ട് ലുക്ക് പ്രവചിച്ചിരിക്കുന്നത്. അതേസമയം, അടുത്ത വര്‍ഷം ഇത് 7 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നുണ്ട്.
Read More: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറു ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്
ധനനയം ലഘൂകരിക്കല്‍, കോര്‍പ്പറേറ്റ് ആദായനികുതി നിരക്ക് കുറക്കല്‍, കോര്‍പ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികള്‍, ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പരിപാടികള്‍ എന്നിവ ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും ഐഎംഎഫ് പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറു ശതമാനമായി കുറയുമെന്ന് ലോക ബാങ്ക് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. വളര്‍ച്ചാ നിരക്ക് 2021 ല്‍ 6.9 ശതമാനമായും 2022 ല്‍ 7.2 ശതമാനമായും ഉയര്‍ത്താമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നതായി സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പറയുന്നു.
Read in English: IMF revises India’s growth projection from 7.3 to 6.1 per cent in 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.