/indian-express-malayalam/media/media_files/uploads/2019/03/priyanka-gandhi6.jpg)
അയോധ്യ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്കൂള്‍ കുട്ടികളുമായി സംവാദം നടത്തി. ഫൈസാബാദിലെ സണ്‍ബീം സ്കൂളിലായിരുന്നു പ്രിയങ്ക എത്തിയത്. തനിക്ക് പാചകം ഏറെ ഇഷ്ടമാണെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധി പറഞ്ഞു.
15-ാം വയസ് മുതല്‍ തനിക്ക് പാചകം ഇഷ്ടമാണെന്ന് പ്രിയങ്ക വ്യക്തമാക്കി. "പതിനഞ്ചാമത്തെ വയസ് മുതല്‍ ഞാന്‍ തനിയെ പാചകം ചെയ്യാറുണ്ട്. നന്നായി പാചകം ചെയ്യും. ഇറ്റാലിയന്‍ വിഭവങ്ങള്‍ പാചകം ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. തായ് വിഭവങ്ങളും പാചകം ചെയ്യാറുണ്ട്. വീട്ടിലെത്തുമ്പോഴൊക്കെ ഞാന്‍ അടുക്കളയില്‍ കയറി തനിയെ ഭക്ഷണമുണ്ടാക്കും. എനിക്ക് പാചകം അത്രയധികം ഇഷ്ടമാണ്." പ്രിയങ്ക കുട്ടികളോട് പറഞ്ഞു.
Read: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും: പ്രിയങ്ക ഗാന്ധി
പാചകം ചെയ്യാന്‍ അറിയുമോയെന്ന് ഒരു വിദ്യാര്‍ത്ഥിയാണ് ചോദ്യം ചോദിച്ചത്. അടുക്കളയിലെ പ്രിയങ്കയെ മുതൽ രാജ്യത്തിന്റെ ഭാവിസ്വപ്നം കാണുന്ന പ്രിയങ്കയെവരെ കുട്ടികൾ അടുത്തറിഞ്ഞു. വീട്ടുകാര്യങ്ങൾ, രാഷ്ട്രീയം, ഭാവിയിലെ ഇന്ത്യ എന്നിങ്ങനെ കുട്ടികൾ ചോദിച്ചതിനെല്ലാം മറുപടിയുമായി പ്രിയങ്ക കുട്ടികളുടെ മനസി കവര്‍ന്നു.
ഭാവി ഇന്ത്യയെപ്പറ്റിയുള്ള ലക്ഷ്യം അല്ലെങ്കിൽ സ്വപ്നം എന്താണ് എന്നതായിരുന്നു കുട്ടികൾക്കറിയേണ്ടിയിരുന്ന മറ്റൊരു കാര്യം. അതിന് വ്യക്തമായ മറുപടി നല്‍കി കോണ്‍ഗ്രസിന്‍റെ എഐസിസി ജനറല്‍ സെക്രട്ടറി കൈയ്യടി നേടി.
'നിങ്ങളുടെ മതമേതെന്ന് ആരും ചോദിക്കാത്ത ഒരു ഇന്ത്യയാണ് എന്റെ ആഗ്രഹം. ആണിനെയും പെണ്ണിനെയും തുല്യരായി കാണുന്ന ഇന്ത്യ. ഭരണഘടനയിൽ മാത്രമല്ലാതെ സമൂഹത്തിൽ ഏവരെയും തുല്യരായി കാണുന്ന ഇന്ത്യ. നിങ്ങളെപ്പോലുള്ള യുവജനത എന്ത് ആഗ്രഹിക്കുന്നോ അത് നേടിയെടുക്കാനാവുന്ന ഇന്ത്യ.' പ്രിയങ്ക പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.