ലക്‌നൗ: കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ആഗ്രഹമെന്നും പ്രിയങ്ക അമേഠിയില്‍ പറഞ്ഞു.

Read More: പ്രധാനമന്ത്രിയുടെ ‘മിഷന്‍ ശക്തി’ പ്രഖ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചാണ് പ്രിയങ്ക അമേഠിയില്‍ എത്തിയത്. പ്രചാരണ പരിപാടികളുടെ ഭാഗമായി ബൂത്ത് ലെവല്‍ പ്രസിഡന്റുമാരായി പ്രിയങ്ക സംസാരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി മണിക്കൂറുകളോളം സംസാരിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങളിലേക്ക് എത്തിച്ചാലേ ജനങ്ങള്‍ ഈ സര്‍ക്കാരിനെ കുറിച്ച് മനസിലാക്കൂ എന്ന് പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ആദ്യ ഘട്ട പ്രചാരണം പ്രിയങ്ക നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയുമാണ് രണ്ടാം ഘട്ട പ്രചാരണത്തിലുള്ളത്. ഒന്നാം ഘട്ട പ്രചാരണത്തില്‍ മോദിയുടെ വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രിയങ്ക എത്തിയിരുന്നു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രിയങ്ക പ്രചാരണ വേദികളില്‍ ഉന്നയിച്ചത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.