scorecardresearch

ഗുലാം നബി ആസാദിന്റെ രാജിയെ അതീവ ദു:ഖകരമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്

രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിക്കുകയും മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് അഞ്ചുപേജുള്ള രാജിക്കത്തില്‍ ആരോപിച്ചു

രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിക്കുകയും മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് അഞ്ചുപേജുള്ള രാജിക്കത്തില്‍ ആരോപിച്ചു

author-image
WebDesk
New Update
jairam-ramesh

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് രാജിവെച്ചത് അതീവ ദു:ഖകരമെന്ന് കോണ്‍ഗ്രസ്. എന്നാല്‍ രാജി അറിയിച്ചുള്ള ഗുലാം നബി ആസാദിന്റെ കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി തയാറായില്ല. കുറച്ചു നാളുകളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു.

Advertisment

''മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദിന്റെ കത്ത് ഞങ്ങള്‍ വായിച്ചു, അത് മാധ്യമങ്ങള്‍ വഴിയും പുറത്തു വന്നു. . വിലക്കയറ്റം, തൊഴിലില്ലായ്മ, ധ്രുവീകരണം തുടങ്ങിയ പൊതുപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജ്യത്തുടനീളമുള്ള മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനകളും ബിജെപിക്കെതിരെ പോരാടുമ്പോഴാണ് ഇത് സംഭവിച്ചത് എന്നത് ഏറ്റവും ദൗര്‍ഭാഗ്യകരവും ദു:ഖകരവുമാണ്. ''ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

തന്റെ രാജി കത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയ ഗുലാം നബി ആസാദ് പാര്‍ട്ടിയിലെ മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ മാറ്റിനിര്‍ത്തി കൂടിയാലോചനകള്‍ ഇല്ലാതാക്കിയെന്നും ആരോപിച്ചു. രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിക്കുകയും മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് അഞ്ചുപേജുള്ള രാജിക്കത്തില്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ അജയ് മാക്കന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം കോണ്‍ഗ്രസ് വെള്ളിയാഴ്ച റദ്ദാക്കി. പകരം, ആസാദിന്റെ രാജിയെക്കുറിച്ച് മാക്കനും രമേശും ചേര്‍ന്ന് പ്രസ്താവന ഇറക്കുകയായിരുന്നു.

Advertisment

സെപ്തംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുന്ന മെഹാംഗായ് പര്‍ ഹല്ലോ ബോള്‍ റാലിക്കുള്ള തയ്യാറെടുപ്പില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനങ്ങളും പങ്കാളികളായിരുന്നു. ഈ മാസം 29 ന് രാജ്യത്തുടനീളം 22 പത്രസമ്മേളനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നടക്കും. യാത്രയുടെ സന്ദേശം അവതരിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 32 പത്രസമ്മേളനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, ''ജയറാം രമേശ് പറഞ്ഞു.

''അതിനാല്‍, റാലി വിജയകരമാണെന്ന് ഉറപ്പാക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കാളികളാകണം. ഓരോ കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസുകാരിയും ഒരു ഭാരത് യാത്രികനാകാനും രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാനും ആഗ്രഹിക്കുന്നു… ഈ ഘട്ടത്തില്‍ ഇത് ഏറ്റവും ദൗര്‍ഭാഗ്യകരവും ഖേദകരവുമാണ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ ഈ കത്ത് ഞങ്ങള്‍ക്ക് വായിക്കേണ്ടിവന്നു, ''ജയറാം രമേശ് പറഞ്ഞു.

Rahul Gandhi Congress Gulam Nabi Azad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: