scorecardresearch
Latest News

‘ പാര്‍ട്ടിയുടെ കൂടിയാലോചന സംവിധാനങ്ങള്‍ രാഹുല്‍ ഗാന്ധി തകര്‍ത്തു’; ‘കൈ’ വിട്ട് ഗുലാം നബി ആസാദും

സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ ഒരു പ്രഹസനവും വ്യാജവുമാണെന്നും ആസാദ് ആരോപിച്ചു

‘ പാര്‍ട്ടിയുടെ കൂടിയാലോചന സംവിധാനങ്ങള്‍ രാഹുല്‍ ഗാന്ധി തകര്‍ത്തു’; ‘കൈ’ വിട്ട് ഗുലാം നബി ആസാദും

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തില്‍ തിരിച്ചുവരാന്‍ സാധിക്കാത്ത ഘട്ടത്തിലേക്ക് പാര്‍ട്ടിയെത്തിയെന്നാണ് ആസാദ് പറഞ്ഞിരിക്കുന്നത്.

സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ ഒരു പ്രഹസനവും വ്യാജവുമാണെന്നും ആസാദ് ആരോപിച്ചു.

“രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ചും 2013 ല്‍ വൈസ് പ്രസിഡന്റായി നിയമിതനായതിന് ശേഷം, പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കൂടിയാലോചന സംവിധാനം തകര്‍ക്കപ്പെട്ടു,” ആസാദ് പറയുന്നു.

“മുതിർന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും മാറ്റിനിർത്തി, അനുഭവപരിചയമില്ലാത്ത പുതിയ കൂട്ടം പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടിക്ക് വേണ്ടിയുള്ള തന്റെ വർഷങ്ങളുടെ സേവനത്തെക്കുറിച്ചും രാജിക്കത്തില്‍ ആസാദ് പറയുന്നു. “വളരെ ഖേദത്തോടെയും അങ്ങേയറ്റം ദുഖത്തോടെയുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഞാൻ തീരുമാനിച്ചത്,” അദ്ദേഹം കുറിച്ചു.

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ സംഘടനാ പദവിയിൽ നിന്ന് ആസാദ് രാജിവച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Veteran leader ghulam nabi azad quits congress updates