/indian-express-malayalam/media/media_files/uploads/2019/10/gandhiji.jpg)
അഹമ്മദാബാദ്: 'മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത്?' ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ ഞെട്ടാന്‍ വരട്ടെ. അങ്ങനെയൊരു ചോദ്യം സ്‌കൂള്‍ പരീക്ഷയില്‍ ചോദിച്ചിട്ടുണ്ട്, അതും ഗാന്ധി ജനിച്ച ഗുജറാത്തില്‍. ചോദ്യം കേട്ട് ഞെട്ടിയ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
''ഗാന്ധിജിയേ ആപ്ഗാത് കര്‍വ മാതെ ഷു കര്യു?'' (ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തു?) എന്നായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളോടുള്ള ചോദ്യം. സുഫലം ശാല വികാസ് ശങ്കുല്‍ എന്ന സംഘടനയ്ക്കു കീഴിലെ സ്വാശ്രയ സ്‌കൂളുകളിലെ ഇന്‍റേണല്‍ പരീക്ഷയിലാണു ഗുജറാത്തി ഭാഷയില്‍ വിവാദ ചോദ്യമുണ്ടായത്. ഗാന്ധിനഗര്‍ കേന്ദ്രായി പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് ശങ്കുല്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ്.
Read More: ഗാന്ധിയോളം വരില്ല ഗാന്ധി പ്രതിമ
'നിങ്ങളുടെ പ്രദേശത്ത് മദ്യവില്‍പ്പന വര്‍ധിക്കുന്നതിനും മദ്യക്കടത്തുകാര്‍ക്കുമെതിരേ പരാതിയായി ജില്ലാ പോലീസ് മേധാവിക്കു കത്തെഴുതുക' എന്ന മറ്റൊരു ചോദ്യവും വിവാദമായിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളോടായിരുന്നു ഈ ചോദ്യം
''സര്‍ക്കാര്‍ ഗ്രാന്റ് നേടുന്ന സ്വാശ്രയ സ്‌കൂളുകളുടെ ക്ലസ്റ്ററിനു കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിര്‍ണയ പരീക്ഷയില്‍ ആക്ഷേപകരമായ രണ്ട് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് വന്നശേഷം നടപടിയെടുക്കും,'' ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാര്‍ധര്‍ പറഞ്ഞു.
സങ്കുലിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ മാനേജ്മെന്റാണു ചോദ്യക്കടലാസ് തയാറാക്കിയതെന്നും ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.