/indian-express-malayalam/media/media_files/uploads/2020/03/corona-12.jpg)
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രാജ്യമെമ്പാടുനിന്നും റിപ്പോര്‍ട്ട് ചെയ്ത 312 കോവിഡ്-19 കേസുകളില്‍ 80 ശതമാനവും 16 നഗരങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമാണ്. അവയില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് 40 ശതമാനത്തില്‍ അധികം കേസുകളും. ഡല്‍ഹി, മുംബൈ, രാജസ്ഥാനിലെ ഭില്‍വാര, കാസര്‍ഗോഡ്, പഞ്ചാബിലെ നവാന്‍ഷഹര്‍ എന്നിവ.
കഴിഞ്ഞ 24 മണിക്കൂറില്‍ 194 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് മരണങ്ങളും. ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ വന്നത് മാര്‍ച്ച് 26-ന് 88 കേസുകളായിരുന്നു. ഇതുവരെ, 79 പേര്‍ സുഖം പ്രാപിച്ചു. 19 പേര്‍ മരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ മറ്റു ജില്ലകള്‍ ഇന്‍ഡോര്‍, ഭോപാല്‍, പത്തനംതിട്ട, കണ്ണൂര്‍, പൂനെ, സാംഗ്ലി, ഗൗതം ബുദ്ധ നഗര്‍, അഹമ്മദാബാദ്, കരിംനഗര്‍, ലേ, ചെന്നൈ എന്നിവയാണ്.
Read Also: വീട്ടില്‍ സൗകര്യങ്ങളില്ല; ഗ്രാമീണര്‍ യുവാക്കളെ മരത്തില്‍ ക്വാറന്റൈനിലാക്കി
ഇവയില്‍ മുംബൈ, പൂനെ, പത്തനംതിട്ട എന്നിവ യഥാര്‍ത്ഥ ഹോട്ട്‌സ്‌പോട്ടുകളായി മാറി. ഇവിടെ ആദ്യ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ രണ്ട്, മൂന്ന് തലമുറയിലെ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗം ബാധിച്ചുവെന്ന് ഒരു സര്‍ക്കാര്‍ സ്രോതസ്സ് പറയുന്നു. എങ്കിലും ഈ പട്ടിക ചലനാത്മകമാണെന്നും രോഗവ്യാപനത്തിന് അനുസരിച്ച് മാറ്റം വരുമെന്നും സ്രോതസ്സ് പറയുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയ്ക്ക് പകരം മറ്റൊരു ജില്ല നാളെ വരും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമല്ല ഇതെന്ന് സ്രോതസ്സ് പറയുന്നു.
ആദ്യ രോഗിയില്‍ നിന്നും വൈറസ് പകര്‍ന്ന് ലഭിച്ചയാളില്‍ നിന്നും വൈറസ് പകര്‍ന്നയാളാണ് രണ്ടാം തലമുറ സമ്പര്‍ക്കമെന്ന് പറയുന്നത്. രണ്ടാം തലമുറയിലെ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നയാളില്‍ നിന്നും രോഗം ലഭിക്കുന്നയാളാണ് മൂന്നാം തലമുറ.
കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം ഇപ്പോള്‍ 132 ആണ്. കഴിഞ്ഞയാഴ്ച്ച തുടക്കത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത് 75 ആയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ച രണ്ട് രോഗികളും 65 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഒരാള്‍ക്ക് അമിത രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു.
Read Also: ആ കാണുന്നത് ഞങ്ങടെ കലക്ടറും എംഎൽഎയുമാണ്; കൈയടിക്കടാ
സാഹചര്യം മാറുന്നതിന് അനുസരിച്ച് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച സ്ഥലങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൡ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ആ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കുമെന്നും ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുകയും കോവിഡ്-19 കേസുകള്‍ മാത്രം ചികിത്സിയ്ക്കുന്നതിനുള്ള ആശുപത്രികളെ പ്രഖ്യാപിക്കുകയും ഐസിയു കിടക്കകള്‍ കോവിഡ്-19 രോഗികള്‍ക്ക് മാത്രമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 22 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതിനാല്‍ അതിന് മുമ്പ് ഇന്‍ഡോര്‍, ഭോപാല്‍, കണ്ണൂര്‍, സൂററ്റ്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ എത്തിയവരിലാണ് ഇപ്പോഴത്തെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ധാരാളം സമയമെടുക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Read in English: Highest single-day spike: 194 COVID-19 cases; in 3 days, 80% cases from 16 places
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.