/indian-express-malayalam/media/media_files/2025/01/23/U9ARywHteHcJXKIwaedy.jpg)
റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോര്‍ക്ക്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. യുക്രൈന്- റഷ്യ യുദ്ധം മൂന്ന് വര്‍ഷമായി തുടരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ റഷ്യ ഒരു ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അവിടെ നിന്നുള്ള ഇറക്കുമതികള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
പ്രസിഡന്റായി മൂന്നാം ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപിന്റെ ഭീഷണി.'ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍, താമസിയാതെ, റഷ്യ അമേരിക്കയ്ക്കും മറ്റ് വിവിധ പങ്കാളി രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന എന്തിനും ഉയര്‍ന്ന തോതിലുള്ള നികുതികള്‍, താരിഫുകള്‍, ഉപരോധങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ല,'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
'ഞാന്‍ പ്രസിഡന്റായിരുന്ന ഘട്ടത്തിലായിരുന്നുവെങ്കില്‍ ഒരിക്കലും ഈ യുദ്ധം ആരംഭിക്കില്ലായിരുന്നു. ഈ യുദ്ധം നമുക്ക് അവസാനിപ്പിക്കാം. നമുക്ക് അത് എളുപ്പവഴിയിലൂടെയോ കഠിനമായ വഴിയിലൂടെയോ ചെയ്യാം, എളുപ്പവഴി എപ്പോഴും മികച്ചതാണ്,'- ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസം കൊണ്ട് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. 2022 ഫെബ്രുവരിയില്‍ റഷ്യക്കാരുടെ അധിനിവേശത്തോടെയാണ് യുദ്ധം ആരംഭിച്ചത്.
'സമ്പത്ത് വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്ന റഷ്യയ്ക്കും, പ്രസിഡന്റ് പുടിനും ഞാന്‍ വലിയ ഒരു അനുഗ്രഹം നല്കാന് പോകുന്നു. ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കൂ, ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തൂ. അല്ലെങ്കില്‍ ഇത് കൂടുതല്‍ വഷളാകാന്‍ പോകുന്നു.'- ട്രംപ് ഓര്‍മ്മിപ്പിച്ചു.
Read More
- ജന്മാവകാശ പൗരത്വം; ട്രംപിന്റെ ഉത്തരവിനെതിരെ ഹർജിയുമായി അമേരിക്കയിലെ 22 സംസ്ഥാനങ്ങള്‍
- അമേരിക്കയിൽ വീണ്ടും കാട്ടുതീ; 19000 പേർ കുടുങ്ങിക്കിടക്കുന്നു
- അനധികൃത കുടിയേറ്റം; അമേരിക്കയിൽ 20000ത്തോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ
- 'ഐക്യവും സഹകരണവും തുടരണം'; ട്രംപിന് ആശംസയുമായി മോദി
- അതിർത്തിയിൽ അടിയന്തരാവസ്ഥ: ട്രാൻസ്ജെൻഡേഴ്സിനെ തള്ളി; നയം വ്യക്തമാക്കി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.