/indian-express-malayalam/media/media_files/uploads/2020/10/hathras.jpg)
കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ഹത്രാസ് യുവതിയുടെ സംസ്‌കാരം അർദ്ധരാത്രി നടത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഹത്രാസ് പോലുള്ള സാഹചര്യങ്ങളിൽ സംസ്കാരം നടത്താനുള്ള ചട്ടങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
പ്രശ്നത്തിന്റെ ഗൗരവാവസ്ഥ കണക്കിലെടുത്ത് പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഉത്തർപ്രദേശ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും അടക്കമുള്ളവരോട് കോടതി നിർദ്ദേശിച്ചു. ഇക്കാര്യം റിപ്പോർട്ട് ചെയ്യുമ്പോഴും ചർച്ച ചെയ്യുമ്പോഴും ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ സംയമനം പാലിക്കുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് രാജൻ റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Read More: ഹാഥ്റസ്: സിബിഐ അന്വേഷണം ആരംഭിച്ചു; യുവതിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു
കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ ഭൗതിക ശരീരം സംസ്കരിച്ച വിഷയം കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വാദം കേട്ട കോടതി കഴിഞ്ഞ ദിവസം വിഷയം വിധിപറയുന്നതിനായി മാറ്റിവച്ചിരുന്നനു,
ആചാരാനുഷ്ഠാനങ്ങൾ പാലിക്കാതെ അർദ്ധരാത്രിയിൽ സംസ്‌കാരം നടത്തിയത് ഇരയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മനുഷ്യാവകാശങ്ങള ലംഘിക്കുന്നതായി കോടതിയുടെ ഉത്തരവിൽ പറയുന്നു.
സെപ്റ്റംബർ 14 നാണ് ഹാത്രാസ് ജില്ലയിലെ ഗ്രാമത്തിൽ നാല് പേർ യുവതിയെ ബലാത്സംഗം ചെയ്തത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച യുവതി രണ്ടാഴ്ച്ച കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.
മരണത്തിന് പിറകെ അർദ്ധരാത്രിയിൽ അവരുടെ ഗ്രാമത്തിൽ ഭൗതിക ശരീരം സംസ്കരിച്ചു. സംസ്‌കാരം അർദ്ധരാത്രിയിൽ കഴിഞ്ഞതായും അവരുടെ സമ്മതമില്ലാതെയാണ് അത് നടത്തിയതെന്നു മൃതദേഹം വീട്ടിലെത്തിക്കാൻ അനുവദിച്ചില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉയരുകയും സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുകയുമായിരുന്നു.
Read More: Hathras case: Late-night cremation of victim violation of human rights, says HC
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us