scorecardresearch

ഹാഥ്‌റസ് ബലാത്സംഗ കേസ്: യോഗി സർക്കാരിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ഗൂഢാലോചനയെന്ന് എഫ്‌ഐആർ

ഹാഥ്‌റസ് ബലാത്സംഗ കേസിന്റെ പേരിൽ സർക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ഹാഥ്‌റസ് ബലാത്സംഗ കേസിന്റെ പേരിൽ സർക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

author-image
WebDesk
New Update
Yogi Aadithyanath

ലഖ്‌നൗ: ഹാഥ്‌റസ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ യോഗി ആദിത്യനാഥ് സർക്കാരിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് യുപി പൊലീസിന്റെ വിചിത്ര വാദം. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടുള്ള യുപി പൊലീസിന്റെ എഫ്ഐആറിലാണ് ഇക്കാര്യം പറയുന്നത്. കലാപത്തിനു നീക്കം നടന്നെന്നും യോഗി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നെന്നും പുതിയ എഫ്‌ഐആറിൽ പറയുന്നു.

Advertisment

ഹാഥ്‌റസ് ബലാത്സംഗ കേസിന്റെ പേരിൽ സർക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് പൊലീസിന്റെ എഫ്ഐആറിലും ഇക്കാര്യം പറയുന്നത്. കലാപങ്ങൾ സൃഷ്‌ടിക്കാനും യോഗി ആദിത്യനാഥ് സർക്കാരിനെ അപകീർത്തിപ്പെടുത്താനും അന്താരാഷ്‌ട്ര തലത്തിൽ ഗൂഢാലോചന നടന്നതായാണ് എഫ്ഐആറിൽ യുപി പൊലീസ് അവകാശപ്പെടുന്നത്. രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തിയാണ് പുതിയ എഫ്ഐആർ. ബലാത്സംഗത്തിനു ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഒരു വെബ് സൈറ്റിന്‌ ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചനയ്‌ക്ക് അന്താരാഷ്‌ട്ര മാനങ്ങളുണ്ടെന്നാണ് പൊലീസ് അവകാശവാദം.

Read Also: ഹാഥ്റസ്: കേസിലെ പ്രതികളെ അനുകൂലിച്ച് ബിജെപി മുൻ എംഎൽഎയുടെ വസതിയിൽ യോഗം

'justiceforhathrasvictim.carrd.co' എന്ന വെബ് സൈറ്റിനെതിരെയാണ് എഫ്ഐആറിൽ ആരോപണമുള്ളത്. ഈ വെബ് സൈറ്റ് ഇപ്പോൾ അപ്രത്യക്ഷമാണ്. ഗൂഢാലോചനയിൽ ഈ സൈറ്റിന് പങ്കുണ്ടെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. കലാപങ്ങളുടെ സമയത്ത് എങ്ങനെ സുരക്ഷിതരായിരിക്കണം, പൊലീസ് കണ്ണീവാതകം പ്രയോഗിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം, പൊലീസ് നടപടികളുടെ സമയത്ത് എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സൈറ്റിൽ പ്രതിപാദിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാരിനെതിരെയുള്ള ഗൂഢാലോചനയായി എഫ്ഐഐആർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഈ വെബ് സൈറ്റിന് അമേരിക്കയുമായി ബന്ധമുണ്ട്. അമേരിക്കയിലെ 'Black Lives Matters' ക്യാംപയ്‌ൻ നടന്ന ഉറവിടങ്ങളിൽ നിന്നുള്ള എഴുത്തുകൾ ഈ സൈറ്റിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഹാഥ്‌റസിലെ ചാന്ദ്‌പ പൊലീസാണ് പുതിയ എഫ്‌ഐആർ നൽകിയത്.

Advertisment

ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിൽ ജനങ്ങൾക്കിടയിൽ സ്‌പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കൽ, സമാധാനം തകർക്കാനുള്ള ഗൂഢപദ്ധതി എന്നിവയെല്ലാം ചേർത്ത് 109, 120 ബി, 124 എ, 153 എ, 153 ബി, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് പുതിയ എഫ്ഐആർ.

Rape Cases Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: