scorecardresearch

ഇമ്രാന്‍ ഖാന്റെ യുഎന്‍ പ്രസംഗം: ട്വിറ്ററില്‍ വീണാ മാലിക്കിന്റെ വായടപ്പിച്ച് ഹര്‍ഭജന്‍

വീണാ മാലിക്കിന്റെ ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഹർഭജന്റെ പരിഹാസം

വീണാ മാലിക്കിന്റെ ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഹർഭജന്റെ പരിഹാസം

author-image
WebDesk
New Update
ഇമ്രാന്‍ ഖാന്റെ യുഎന്‍ പ്രസംഗം: ട്വിറ്ററില്‍ വീണാ മാലിക്കിന്റെ വായടപ്പിച്ച് ഹര്‍ഭജന്‍

മുംബൈ: ജമ്മു കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലി ട്വിറ്ററില്‍ വാക്‌പോര്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും പാക്കിസ്ഥാനി അഭിനേതാവ് വീണാ മാലിക്കും തമ്മിലാണ് ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. വീണാ മാലിക്കിന്റെ ഇംഗ്ലീഷിനെ ട്രോളിയാണ് ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ മറുപടി നല്‍കിയിരിക്കുന്നത്.

Advertisment

ഐക്യരാഷ്ട്രസഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ കശ്മീര്‍ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുള്ളതായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്റെ ആദ്യ ട്വീറ്റ്. കശ്‌മീരിൽ രക്തച്ചൊരിച്ചിലിന് ഇമ്രാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വെറുപ്പും വിദ്വേഷവും വർധിപ്പിക്കുമെന്നും ഹർഭജൻ ട്വീറ്റ് ചെയ്തു. മുന്‍ കായികതാരം എന്ന നിലയ്ക്ക് സമാധാനം പ്രോത്സാഹിപ്പിക്കാനാണ് ഇമ്രാന്‍ ശ്രമിക്കേണ്ടതെന്നും ഹർഭജൻ ട്വിറ്ററിൽ പറഞ്ഞു.

ഹർഭജന്റെ ട്വീറ്റിനു പിന്നാലെ ഇതിനു മറുപടിയുമായി വീണാ മാലിക്ക് രംഗത്തെത്തി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സമാധാനത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചതെന്നാണ് വീണാ മാലിക്ക് പറഞ്ഞത്. "കശ്‌മീരിൽ നിരോധനാജ്ഞ മാറ്റിയാൽ തീർച്ചയായും സംഭവിക്കാൻ പോകുന്ന അനിഷ്ട സംഭവങ്ങളെ ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടിയതാണ്. അതൊരു ഭീഷണിയല്ല, ഭയമാണ്. നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലേ?" ഹർഭജനെ പരിഹസിച്ച് വീണാ മാലിക്ക് ട്വീറ്റ് ചെയ്തു.

Advertisment

Read Also; ‘തോറ്റിട്ടും ജയിച്ചവരാണ്’; പൊരുതി വീണവനെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് ഷൊയ്ബ് മാലിക്ക്

എന്നാൽ, ഇതുകൊണ്ടൊന്നും ഹർഭജൻ സിങ് കളം വിട്ടില്ല. തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ചോദ്യം ചെയ്‌ത വീണാ മാലിക്കിന്റെ ട്വീറ്റിലെ അക്ഷരപിശക് ചൂണ്ടിക്കാട്ടിയായിരുന്നു ഹർഭജന്റെ തിരിച്ചടി. ട്വീറ്റിൽ 'Surly' എന്നത് 'Surely' എന്നാണോ ഉദ്ദേശിച്ചത് എന്നായിരുന്നു ഹർഭജന്റെ പരിഹാസം. തീർച്ചയായും (Surly) എന്ന ട്വീറ്റിലെ പ്രയോഗം കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യവും ഹർഭജൻ ചോദിച്ചു. എന്തെങ്കിലും കാര്യം ഇംഗ്ലീഷിൽ എഴുതും മുൻപ് ഒന്നു വായിച്ചു നോക്കുന്നത് നല്ലതായിരിക്കുമെന്നും ഹർഭജൻ തിരിച്ചടിച്ചു.

ഇതോടെ വീണാ മാലിക്ക് ക്ലീൻ ബൗള്‍ഡ്‌!

Jammu Kashmir Harbhajan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: