scorecardresearch

'ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു': ആശംസയുമായി പ്രധാനമന്ത്രി

സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ വേള സഹായിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു

സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ വേള സഹായിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു

author-image
WebDesk
New Update
PM Modi

ചിത്രം: എക്സ്

ഡൽഹി: ഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണാശംസകൾ നേരുന്നതായും മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്നും പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisment

ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നുവെന്നും ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഓണമെന്നും പ്രധാനമന്ത്രി കുറിച്ചു. സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ വേള സഹായിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

Also Read:മലയാളികൾക്ക് ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവും

ആശംസാ കുറിപ്പിന്റെ പൂർണരൂപം
"എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ-" പ്രധാനമന്ത്രി.

Also Read:പ്രിയപ്പെട്ടവർക്ക് തിരുവോണാശംസകൾ കൈമാറാം

Advertisment

ലോകമെമ്പാടുമുള്ള കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഓണം ആശംസിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുർമു എക്സിലൂടെ ആശംസ പങ്കുവച്ചു.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായു മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. 

Read More: ഉപ്പേരി മുതൽ പായസം വരെ; ഓണ സദ്യയ്ക്ക് വിഭവങ്ങൾ വിളമ്പേണ്ടത് എങ്ങനെയാണ്?

Onam Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: