/indian-express-malayalam/media/media_files/uploads/2018/12/Hamid-Ansari.jpg)
ന്യൂഡല്‍ഹി: തനിക്ക് വലിയ ബഹുമാനമുള്ള വ്യക്തിയാണ് അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്ന് ഹാമിദ് അന്‍സാരി. സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രിയായിരിക്കെ പാക് ജയിലില്‍ നിന്ന് മോചിതനാക്കപ്പെട്ട ഇന്ത്യക്കാരനാണ് അന്‍സാരി. സുഷമ സ്വരാജ് എന്നും തന്റെ മനസില്‍ ജീവിക്കും എന്നും അന്‍സാരി വൈകാരികമായി പ്രതികരിച്ചു.
സുഷമ സ്വരാജ് എനിക്ക് അമ്മയെ പോലെയായിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുവന്ന ശേഷം ധൈര്യമായി മുന്നോട്ട് പോകൂ എന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നെ മുന്നോട്ട് നയിച്ചത് അവരാണ്. എനിക്ക് ഈ നഷ്ടം വളരെ വലുതാണ്-അന്‍സാരി പറഞ്ഞു.
മുംബൈ സ്വദേശിയായ അൻസാരിയെ 2012 ലാണ് പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസി പിടികൂടി തടവിലാക്കിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് അഫ്ഗാനിസ്ഥാനിൽനിന്നും അൻസാരി പാക്കിസ്ഥാനിലെത്തിയത്.
വ്യാജരേഖയിൽ രാജ്യത്ത് എത്തിയെന്ന കുറ്റത്തിന് അൻസാരിയെ 2015 ൽ പാക്കിസ്ഥാൻ സൈനിക കോടതി മൂന്നു വർഷത്തെ തടവിന് വിധിച്ചു. 2015 മുതൽ പെഷാവറിലെ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു അൻസാരി. ഡിസംബർ 16 നാണ് അൻസാരിയുടെ ശിക്ഷാ കാലാവധി കഴിഞ്ഞത്.
പാക് ജയിലിൽനിന്നും മോചിതനായി ഇന്ത്യയിലെത്തിയ ശേഷം ഹാമിദ് നിഹാൽ അൻസാരി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദർശിച്ചിരുന്നു. അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് അൻസാരി വിദേശകാര്യ മന്ത്രിയെ കാണാനെത്തിയത്. പാക്കിസ്ഥാനിൽ ഇന്ത്യയിലേക്ക് തിരികെയെത്താൻ സഹായിച്ച സുഷമ സ്വരാജിനോടും വിദേശകാര്യ മന്ത്രാലയത്തോടും അൻസാരി നന്ദി പറഞ്ഞു. സുഷമയും അൻസാരിയും തമ്മിലുളള കൂടിക്കാഴ്ചയുടെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ന് വൈകീട്ട് നാലിനാണ് സുഷമയുടെ ഭൗതികശരീരം സംസ്‌കരിക്കുക. ഇപ്പോള്‍ ഡല്‍ഹിയിലുള്ള സുഷമയുടെ വസതിയില്‍ പൊതുദര്‍ശനം നടക്കുന്നത്. 11 മണി വരെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. വൈകീട്ട് മൂന്നോടെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. നാലോടെ ഭൗതികശരീരം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.
19, 2018Welcome home, son!
Indian national, Hamid Ansari returns home after six years of incarceration in Pakistan. EAM @SushmaSwaraj warmly welcomed him in Delhi today. pic.twitter.com/vM4HXF2ORc
— Raveesh Kumar (@MEAIndia)
Welcome home, son!
— Raveesh Kumar (@MEAIndia) December 19, 2018
Indian national, Hamid Ansari returns home after six years of incarceration in Pakistan. EAM @SushmaSwaraj warmly welcomed him in Delhi today. pic.twitter.com/vM4HXF2ORc
ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.