scorecardresearch

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ

author-image
WebDesk
New Update
bhupendra patel, bhupendra patel cm, gujarat result 2022, narendra modi, amit shah

അഹമ്മദാബാദ്: വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നത്.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു.

പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളിലെ ഹെലിപാഡ് ഗ്രൗണ്ടില്‍ ഉച്ചയ്ക്കു രണ്ടിനു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവത് ഭൂപേട്ട പട്ടേലിനു സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്തിന്റെ പതിനെട്ടാമതു മുഖ്യമന്ത്രിയാണു ഭൂപേന്ദ്ര പട്ടേല്‍. അദ്ദേഹത്തിനൊപ്പം ഹര്‍ഷ് സംഘവിയും ജഗദീഷ് വിശ്വകര്‍മയും ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Advertisment

182 അംഗ നിയമസഭയില്‍ 156 സീറ്റ് എന്ന റെക്കോഡ് വിജയവുമായാണ് ഇത്തവണ ബി ജെ പി ഗുജറാത്ത് ഭരണം കയ്യാളുന്നത്. തുടര്‍ച്ചയായ ഏഴാം തവണയാണു ഗുജറാത്ത് ബി ജെ പി ഭരിക്കുന്നത്. കഴിഞ്ഞ തവണ 70 സീറ്റുണ്ടായിരുന്ന പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇത്തവണ പതിനേഴില്‍ ഒതുങ്ങി. അഞ്ച് സീറ്റ് ആം ആദ്മി പാര്‍ട്ടി (എ എ പി) അക്കൗണ്ട് തുറന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

Gujarat Bjp Narendra Modi Chief Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: