/indian-express-malayalam/media/media_files/uploads/2022/10/ISRO.jpg)
ന്യൂഡൽഹി: ജിയോസിൻ ക്രൗണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-മാർക്ക് III (ജിഎസ്‌എൽവി മാർക് 3) യുടെ വിക്ഷേപണം ഒക്ടോബർ 23 ന് നടക്കും. ഇന്ത്യൻ ബഹിരാകാശ ഏജൻസി (ഇസ്രോ) വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. 5.4 ടൺ ഭാരമുള്ള 36 ഉപഗ്രഹങ്ങൾ ഒരുമിച്ച് ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ചുള്ള അന്തിമ പരിശോധനകൾ പുരോഗമിക്കുകയാണെന്നാണ് ഐഎസ്ആർഒ ട്വീറ്റ് ചെയ്തത്.
ഭൂസ്ഥിര ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായാണ് 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ഇതു കഴിയുമ്പോൾ പദ്ധതിയുടെ 70 ശതമാനം പൂത്തിയാകുമെന്നാണ് വൺവെബ് അറിയിച്ചിട്ടുള്ളത്. ഭാരതി എയർടെൽ പിന്തുണയുള്ള കമ്പനിയാണ് വൺവെബ്.
ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക്–3 ആണ് ഉപഗ്രഹങ്ങളെ ഭ്രമണപഥങ്ങളിലെത്തിക്കുക. ഇതാദ്യമായാണ് ജിഎസ്എല്‍വി റോക്കറ്റുകള്‍ വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ, വാണിജ്യ വിക്ഷേപണം നടത്താൻ ഇന്ത്യയുടെ വർക്ക്ഹോഴ്സ് - പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) അല്ലാതെ മറ്റൊരു റോക്കറ്റ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യാ ലിമിറ്റഡാണു വിക്ഷേപണത്തിനു നേതൃത്വം നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.