scorecardresearch

ചാരപ്പണി; രണ്ട് പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇന്ത്യ

ചാരവൃത്തിയുടെ പേരിൽ 2016 ഒക്ടോബറിൽ ഇന്ത്യയും പാക്കിസ്ഥാനും ഇരുരാജ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു

ചാരവൃത്തിയുടെ പേരിൽ 2016 ഒക്ടോബറിൽ ഇന്ത്യയും പാക്കിസ്ഥാനും ഇരുരാജ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു

author-image
WebDesk
New Update
india, ഇന്ത്യ, pakistan, പാക്കിസ്ഥാൻ, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ചാരവൃത്തി നടത്തിയതിന്റെ പേരിൽ ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു. നാലുവർഷത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്. ചാരവൃത്തിയുടെ പേരിൽ 2016 ഒക്ടോബറിൽ ഇന്ത്യയും പാക്കിസ്ഥാനും ഇരുരാജ്യങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

Advertisment

"ചാരപ്രവർത്തനത്തിൽ ഏർപ്പെട്ട, ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷന്റെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യൻ നിയമപാലകർ ഇന്ന് പിടികൂടി,” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് പുറത്താക്കിയത്.

Advertisment

Read More: Covid-19 Kerala India Live Updates: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

"ഒരു ഇന്ത്യൻ വംശജനിൽ നിന്ന് ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തിന്റെ രേഖകൾ വാങ്ങി പണവും ഐഫോണും കൈമാറുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് അവർ ആദ്യം അവകാശപ്പെട്ടു. അവർ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി. പിന്നീട് ചോദ്യം ചെയ്യലിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരാണെന്നും ഐ‌എസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ചതായും അവർ സമ്മതിച്ചു,” വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ഉദ്യാഗസ്ഥരെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയെ പാക്കിസ്ഥാൻ അപലപിച്ചു. ചാരപ്പണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാൻ അറിയിച്ചു.

Read More in English: Govt says two Pak officials caught spying, asked to leave

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: