Covid-19: സംസ്ഥാനത്ത് ഇന്ന് പുതിയ അഞ്ച് ഹോട്ട്സ്പോട്ടുകൾ കൂടി. ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 123 ആയി. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. അതേസമയം സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്-19 സ്ഥീരീകരിച്ചു. ഇതിൽ 55 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽനിന്നോ വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേനത്തിൽ പറഞ്ഞു.
ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. കാസർഗോഡ്-14, മലപ്പുറം-14, തൃശൂർ-ഒൻപത്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, തിരുവനന്തപുരം-മൂന്ന്, എറണാകുളം-മൂന്ന്, ആലപ്പുഴ-രണ്ട്, പാലക്കാട്-രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ പോസിറ്റീവ് കേസുകൾ. വിദേശത്തു നിന്ന് എത്തിയ 27 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 28 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എയർ ഇന്ത്യയുടെ ഒരു സ്റ്റാഫിനും ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാബിനറ്റ് യോഗം പൂർത്തിയായി; കൃഷി, ചെറുകിട വ്യവസായ മേഖലകൾക്കായി പദ്ധതികൾ
കോവിഡ് -19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് യോഗം പൂർത്തിയായി. കേന്ദ്രസർക്കാർ രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ച ശേഷമുള്ള ആദ്യ യോഗമാണിത്.
Read More: ട്രെയിന്‍ സര്‍വ്വീസ് ഇന്ന് മുതല്‍, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങൾക്ക് പിന്തുണ നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായിയോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. ഈ മേഖലയിലേക്ക് 20,000 കോടി രൂപ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടബാധ്യത പരിഹരിക്കുന്നതിനായിരിക്കും ഈ തുക വിനിയോഗിക്കുക. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുടെ പരിധി വ്യാപിപ്പിച്ചു. അവയുടെ നിർവചനത്തിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കർഷകരുടെ ക്ഷേമത്തിനായി നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായും ജാവ്ദേകർ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ്, തെരുവു കച്ചവടക്കാർക്കായുള്ള വായ്പാ പദ്ധതികളിലും കാബിനറ്റ് യോഗത്തിൽ തീരുമാനം കൈക്കോണ്ടതായും ജാവ്ദേക്കർ അറിയിച്ചു.
Read More: Coronavirus India LIVE Updates
Live Blog
Covid-19: കോവിഡ്-19 തത്സമയ വാർത്തകൾ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്. നേരത്തെ, രോഗബാധിതരുടെ എണ്ണം പൂര്‍ണമായി നിയന്ത്രണവിധേയമായിരുന്ന സമയത്ത് നിരന്തരം 17ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് ആറ് രാഷ്ട്രങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തി മുപ്പതിനായിരത്തിനു മുകളിലാണ്.
രാജ്യത്ത് ഇതര സംസ്ഥാന തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കുന്നതിനായി ആരംഭിച്ച ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ശരാശരി എട്ട് മണിക്കൂർ വൈകിയോടുന്ന സാഹചര്യത്തിൽ ട്രെയിനുകളുടെ സമയ കൃത്യത ഉറപ്പാക്കാൻ അതത് സോണുകൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ നിർദേശം നൽകി.
കഥകൾ പറഞ്ഞും പാട്ട് പഠിപ്പിച്ചും വിദ്യാർഥികളെ രസിപ്പിക്കുന്ന അധ്യാപകർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊരു ഓൺലെെൻ പ്ലാറ്റ്ഫോമിൽ പല അധ്യാപകരും പഠിപ്പിക്കുന്നത്. എന്നാൽ, അതിന്റെയൊന്നും സങ്കോചമില്ലാതെയാണ് അവർ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ നിരവധിപേരാണ് അധ്യാപകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്… Read More
സിനിമ ഷൂട്ടിങ്ങിനു ഇളവ്. ഇൻഡോർ ഷൂട്ടിങ്ങിൽ 50 പേർ പരമാവധി. ചാനൽ ഷൂട്ടിങ്ങുകൾക്ക് പരമാവധി 25 പേർ മാത്രം.
ഗതാഗതത്തിനു കൂടുതൽ ഇളവുകൾ അനുവദിച്ചു. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസിന് അനുമതി. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം. ബസിന്റെ വാതിലിനു അരികിൽ സാനിറ്റെെസർ നിർബന്ധം. ബസ് യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. കാറിൽ ഡ്രെെവറെ കൂടാതെ മൂന്ന് യാത്രക്കാർ. ഓട്ടോറിക്ഷയിൽ ഡ്രെെവർ കൂടാതെ രണ്ട് യാത്രക്കാർ.
സ്കൂളുകൾ തുറക്കുന്നത് ജൂലെെയിലോ അതിനുശേഷമോ മാത്രമായിരിക്കും. അതുവരെ ഓൺലെെൻ വിദ്യാഭ്യാസം തുടരും.
പരമാവധി 50 പേരെ വച്ച് ഗുരുവായൂരില്‍ വിവാഹത്തിന് അനുമതി. ഓഡിറ്റോറിയങ്ങളിലും 50 പേരെവച്ച് വിവാഹച്ചടങ്ങ് നടത്താം.
സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും സംഘം ചേരൽ ഒരുതരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകൾ തുറക്കുന്നത് ജൂലെെയിലോ അതിനുശേഷമോ മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതുവരെ ഓൺലെെൻ വിദ്യാഭ്യാസം തുടരും.
കോവിഡ് ചികിത്സയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട മാവൂർ സ്വദേശിനി സുലേക സുലൈഖ(55) യുടെ ഭൗതിക ശരീരം സംസ്കരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർസ്ഥാനിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കോവിഡ്-19 കേരളത്തിൽ സാമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിൽ നിലവിൽ ഉത്ഭവം അറിയാത്ത 30 കേസുകളുണ്ട്. എന്നാൽ, അതിൽ നിന്നൊന്നും സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് പുതിയ അഞ്ച് ഹോട്ട്സ്പോട്ടുകൾ കൂടി. ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 12 ആയി. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എന്നാൽ, രോഗവ്യാപനതോത് കൂടുതലുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 30 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Read More
ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. മലപ്പുറം-ഏഴ്, തിരുവനന്തപുരം-മൂന്ന്, കോട്ടയം-മൂന്ന്. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതം. Read More
കേരളത്തിൽ ഇന്ന് 57 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 55 പേരും പുറത്തുനിന്ന് എത്തിയവർ. ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. കാസർഗോഡ്-14, മലപ്പുറം-14, തൃശൂർ-ഒൻപത്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, തിരുവനന്തപുരം-മൂന്ന്, എറണാകുളം-മൂന്ന്, ആലപ്പുഴ-രണ്ട്, പാലക്കാട്-രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ പോസിറ്റീവ് കേസുകൾ. വിദേശത്തു നിന്ന് എത്തിയ 27 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 28 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എയർ ഇന്ത്യയുടെ ഒരു സ്റ്റാഫിനും ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read More
കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി രാജ്യത്ത് സർവീസ് നടത്തുന്ന യാത്രാ വിമാനങ്ങളുടെ മിഡിൽ സീറ്റുകൾ ഒഴിച്ചിടണമെന്ന് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ നിർദേശം നൽകിയതായി പിടിഎ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ശരീരം മുഴുവനായി മൂടുന്ന റാപ് എറൗണ്ട് ഗൗൺ ധരിക്കുന്നതടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ യാത്രക്കാർ സ്വീകരിക്കാൻ ശുപാർശ ചെയ്യുന്നതായും ഡിജിസിഎയുടെ നിർദേശങ്ങളിൽ പറയുന്നു. ഫേയ്സ് ഷീൽഡും മൂന്നു പാളികളുള്ള ഫേസ് മാസ്കും യാത്രക്കാർക്ക് നൽകണമെന്നും ഡിജിസിഎ നിർദേശിച്ചു.
കർഷകർക്ക് കടം തിരിച്ചടയ്ക്കാനുള്ള സമയം ഓഗസ്റ്റ് വരെ നീട്ടിനൽകിയതായി കേന്ദ്രമന്ത്രി നരേന്ദ്ര തൊമാർ. ഇന്നു ചേർന്ന കാബിനറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയ്ക്കായി രണ്ട് പാക്കേജുകൾക്കുള്ള മാർഗരേഖ തയ്യാറാക്കിയതായി കേന്ദ്രമന്ത്രി നിതിൽ ഗഡ്കരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്ന സംരംഭങ്ങൾക്കായി 20,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കും. ഇതിനു പുറമേ 50,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയും നടപ്പാക്കും,
മഴക്കാല (ഖാരിഫ്) വിളകളുടെ കുറഞ്ഞ താങ്ങുവില 50 മുതൽ 83 ശതമാനം വരെ വർധിപ്പിച്ചതായി മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. കർഷകർക്ക് കടം തിരിച്ചടക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങൾക്ക് പിന്തുണ നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. ഈ മേഖലയിലേക്ക് 20,000 കോടി രൂപ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു ചേർന്ന കാബിനറ്റ് യോഗത്തിൽ കർഷകരുടെ ക്ഷേമത്തിനായി നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേകർ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുടെ പരിധി വ്യാപിപ്പിച്ചു. അവയുടെ നിർവചനത്തിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി. കിസാൻ ക്രെഡിറ്റ് കാർഡ്, തെരുവു കച്ചവടക്കാർക്കായുള്ള വായ്പാ പദ്ധതികളിലും കാബിനറ്റ് യോഗത്തിൽ തീരുമാനം കൈക്കോണ്ടതായും ജാവ്ദേക്കർ അറിയിച്ചു.
കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്ദേക്കർ, നിതിൻ ഗഡ്കരി, നരേന്ദ്ര തൊമാർ എന്നിവർ കാബിനറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നു.
കോവിഡ് -19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കാബിനറ്റ് യോഗം ചേർന്നു. കേന്ദ്രസർക്കാർ രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ച ശേഷമുള്ള ആദ്യ യോഗമാണിത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ തുറക്കാം. ഇരുന്നു കഴിക്കാനുള്ള സംവിധാനവും ഉണ്ടാകും. ഹോട്ടലുകളില്‍ നേരത്തെ ബുക്ക് ചെയ്യണം. പകുതി സീറ്റ് ഒഴിച്ചിടണം, തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് ഹോട്ടലുകള്‍ തുറക്കുക. Read More
കേരളത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. നിയന്ത്രണങ്ങളോടെയാണ് ജില്ലയ്ക്കു പുറത്തേയ്ക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ജില്ലാ ബസ് സര്‍വീസിനും അനുമതി നല്കി. എട്ടാം തിയതി മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിക്കും. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. അധിക നിരക്ക് ആയിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് ഈടാക്കുക. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. യാത്രനിരക്ക് 50 ശതമാനം കൂടും. അതേസമയം അന്തര്‍ സംസ്ഥാന യാത്രയ്ക്ക് തത്ക്കാലം അനുമതിയില്ല. ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിലാണ് സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. Read More
പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് ഈടന്നാക്കുന്നതിനെതിരായ ഹർജി അനവസരത്തിലെന്ന് വ്യക്തമാക്കി ഹൈക്കോടതി തീർപ്പാക്കി. നിലവിൽ പണം ഈടാക്കുന്നില്ലന്നും ഉത്തരവ് ഇറക്കിയിട്ടില്ലന്നും ഇത് സംബന്ധിച്ചുള്ള ആലോചനകൾ നടന്നുവരുകയാണന്നും സർക്കാർ വിശദീകരിച്ചതിനെത്തുടർന്നാണ് കോടതി നടപടി. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പ്രവാസികളിൽ നിന്ന് ചെലവ് ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും റെജി താഴമണും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. സർക്കാർ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ കോടതി ഇടപെടലിന് കാരണമില്ലെന്നും ഹർജി അപക്വമാണന്നുമായിരുന്നു സർക്കാർ വാദം. സർക്കാർ നടപടി വിവേചനപരമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ .
ഇന്ത്യയിൽ കോവിഡ് -19 സമൂഹ വ്യാപനം ഇല്ലെന്ന സർക്കാർ വാദത്തെ തള്ളി വിദഗ്ധർ. രാജ്യത്ത് സമൂഹവ്യാപനം വലിയ തോതില്‍ സംഭവിച്ചെന്ന് പകര്‍ച്ച വ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വലിയൊരു വിഭാഗത്തിനിടയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്നാണ് പ്രസ്താവനയിൽ പറയുന്നത്. രോഗവ്യാപനത്തെക്കുറിച്ചും പകര്‍ച്ച വ്യാധി ചികിത്സാ വിദഗ്ധരുമായും ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായേനെയെന്നും ഇവര്‍ കുറ്റപ്പെടുത്തി. വേണ്ടത്ര പരിചയമില്ലാത്ത ചിലര്‍ നല്കിയ ഉപദേശങ്ങളാണ് ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതമായി ആശ്രയിച്ചതും പ്രശ്നമായി. കൃത്യമായ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസിന് തുടക്കം കുറിച്ചത്. കോളേജുകളിലെ ഓണ്‍ലൈന്‍ പഠനം ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
ഏകദേശം രണ്ടാഴ്ച മുമ്പ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശാസ്ത്രജ്ഞന് കോവിഡ് -19. ഇതേ തുടർന്ന് ന്യൂഡൽഹി ഐസിഎംആർ കെട്ടിടം രണ്ട് ദിവസത്തേക്ക് ശുചിത്വവത്കരിക്കുകയും ഫ്യൂമിഗേറ്റ് ചെയ്യുകയും ചെയ്യും.
ലോക്ക്ഡൗൺ കേരളത്തിൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിച്ചു. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസാണ് ആദ്യം പുറപ്പെട്ടത്. എന്നാൽ കണ്ണൂരിൽ നിന്നും 4.50ന് പുറപ്പെടേണ്ട ട്രെയിൻ മുന്നറിയിപ്പൊന്നുമില്ലാതെ കോഴിക്കോട്ട് നിന്നാണ് പുറപ്പെട്ടത്. ഇത് യാത്രക്കാരെ വലച്ചു. കോഴിക്കോട്ട് നിന്നും നിശ്ചയിച്ച പ്രകാരമുള്ള സമയത്തു തന്നെയാണ് ട്രെയിൻ പുറപ്പെട്ടത്. Read More
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 62,62,805 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3,73,855 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. കോവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 53000 ത്തിലേറെ പേരുടെ ആരോഗ്യനില ഗുരുതരമാണ്. Read More
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,750 പേര്‍ക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്. 223 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,90,609 ആയി ഉയര്‍ന്നു. മരണസംഖ്യ 5,408. രോഗമുക്തി നേടിയവരുടെ എണ്ണം 91,852 ആയി. നിലവില്‍ 93,338 രോഗികളാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്. നേരത്തെ, രോഗബാധിതരുടെ എണ്ണം പൂര്‍ണമായി നിയന്ത്രണവിധേയമായിരുന്ന സമയത്ത് നിരന്തരം 17ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് ആറ് രാഷ്ട്രങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തി മുപ്പതിനായിരത്തിനു മുകളിലാണ്.