/indian-express-malayalam/media/media_files/uploads/2019/07/kochi-metro-nEWkochi-metro.jpg)
Unlock 4.0 Guidelines: ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് 4 ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ ഏഴ് മുതല്‍ മെട്രോ റെയില്‍ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കും. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണം ഇല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം അനുമതികളോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങളില്‍ പറയുന്നു.
Govt of India announces guidelines for ‘Unlock 4’ to be in force till September 30. pic.twitter.com/tpZTcBeVaY
— ANI (@ANI) August 29, 2020
സെപ്തംബര്‍ 30 വരെയുള്ള ചട്ടങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 21 മുതല്‍ സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ ചടങ്ങുകളും നടത്താന്‍ സാധിക്കും. പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, കോവിഡ്-19 നിര്‍വ്യാപനത്തിനുള്ള ചട്ടങ്ങള്‍ തുടരും. കൂടാതെ ഓപ്പണ്‍ എയര്‍ തിയേറ്ററുകളും സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.
Read Also: 2397 പേർക്ക് കൂടി കോവിഡ്, 2317 സമ്പർക്ക രോഗികൾ; 2225 പേർക്ക് രോഗമുക്തി
സെപ്തംബര്‍ 30 വരെ സ്‌കൂളുകളും കോളെജുകളും അടച്ചിടും. അതേസമയം, ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജരാകണം. സെപ്തംബര്‍ 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ഇത് ബാധകം.
Read in English: India unlock 4.0 guidelines: Metro services to resume from September 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.