തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നു. ഇന്നും പുതിയതായി രണ്ടായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2397 പേർക്കാണ് ഇന്ന് കോവിഡ് ബാധിച്ചത്. അതിൽ തന്നെ 2317 പേരും സമ്പർക്കത്തിലൂടെ രോഗികളായവരാണ്. കോവിഡ് മൂലം ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2225 പേർക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് വ്യാപനത്തിൽ തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 408 പേർക്കാണ് ജില്ലയിൽ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 49 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ലായെന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇതോടൊപ്പം മലപ്പുറം, കൊല്ലം, തൃശൂർ ജില്ലകളിൽ 200ലധികം ആളുകൾക്ക് കോവിഡ് ബാധിച്ചുവെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് നിലവിൽ 23277 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 34988 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്.

കോവിഡ് ബാധിചചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 408
മലപ്പുറം – 379
കൊല്ലം – 234
തൃശൂര്‍ – 225
കാസര്‍ഗോഡ് – 198
ആലപ്പുഴ – 175
കോഴിക്കോട് – 152
കോട്ടയം- 139
എറണാകുളം – 136
പാലക്കാട് – 133
കണ്ണൂര്‍ – 95
പത്തനംതിട്ട – 75
ഇടുക്കി – 27
വയനാട് – 21

6 കോവിഡ് മരണങ്ങൾ

6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്ക രോഗവ്യാപനം വലിയ രീതിയിൽ വർധിക്കുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. സമ്പർക്കരോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,

തിരുവനന്തപുരം – 393
മലപ്പുറം – 350
കൊല്ലം – 213
തൃശൂര്‍ – 208
കാസര്‍ഗോഡ് – 184
കോഴിക്കോട് – 136
കോട്ടയം – 134
ആലപ്പുഴ – 132
എറണാകുളം – 114
പാലക്കാട് – 101
കണ്ണൂര്‍ – 83
പത്തനംതിട്ട – 51
വയനാട് – 20
ഇടുക്കി – 18

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 591
കൊല്ലം – 104
പത്തനംതിട്ട – 89
ആലപ്പുഴ – 236
കോട്ടയം – 120
ഇടുക്കി – 41
എറണാകുളം – 148
തൃശൂര്‍ – 142
പാലക്കാട് – 74
മലപ്പുറം – 372
കോഴിക്കോട് – 131
വയനാട് – 38
കണ്ണൂര്‍ – 94
കാസര്‍ഗോഡ് – 45

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

15 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9), തൃശൂര്‍ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്‍ഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാര്‍ഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂര്‍ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമന്‍ (6), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 20), മുള്ളൂര്‍ക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8 (സബ് വാര്‍ഡ്), 9, 11 ), തണ്ണീര്‍മുക്കം (2), പതിയൂര്‍ (17), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 589 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സമ്പർക്ക വ്യാപനം കൂടിയ നിലയാണ് കേരളത്തിലുള്ളത്. ഏതൊരു പകർച്ചവ്യാധിയുടെയും സ്വാഭാവികമായ ഒരു ഘട്ടമാണിത്. പലവട്ടം വ്യക്തമാക്കിയത് പോലെ ഇന്ത്യയിൽ തന്നെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. രോഗവ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യത നിലനിൽക്കുന്ന സംസ്ഥനവും കേരളം തന്നെ.

മറ്റ് സംസ്ഥാനങ്ങളിൽ മെയ്-ജൂൺ മാസത്തിൽ തന്നെ 90 ശതമാനം കോവിഡ് കേസുകളും സമ്പർക്ക രോഗവ്യാപനത്തിലൂടെയായിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴാണ് അത്തരം ഒരു സ്ഥിതി വിശേഷമുണ്ടായത്. കുത്തനെ രോഗികളുടെ എണ്ണം കൂടുന്നതിന് പകരം ക്രമാനുകരമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് നാം സ്വീകരിച്ച മുൻകരുതലിന്റെയും ജാഗ്രതയുടെയും ഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം വലിയ രീതിയിൽ വർധിക്കാതിരിക്കാനുള്ള ജാഗ്രതയാണ് കാണിക്കേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.