/indian-express-malayalam/media/media_files/uploads/2019/09/Nirmala-sitaraman.jpg)
ന്യൂഡൽഹി: റിസർവ് ബാങ്കിൽ നിന്ന് 3000 കോടി രൂപ കൂടി വാങ്ങാൻ കേന്ദ്ര സർക്കാർ. ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപ കൂടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഈ നീക്കം. 25000 കോടി മുതൽ 30000 കോടി രൂപവരെ ആവശ്യപ്പെട്ടേക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്യുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിൽ നിന്ന് വളർച്ച ഉയർത്താൻ സ്വീകരിച്ച നടപടികൾ സർക്കാർ ധനകാര്യങ്ങൾ സമ്മർദ്ദത്തിലാക്കിയിരുന്നു. വരുമാന ശേഖരണത്തിലെ മിതത്വവും തിരിച്ചടിയായി.
Also Read:എവിടെയാണ് നിയന്ത്രണങ്ങൾ? അത് നിങ്ങളുടെ മനസിലാണ്; കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ അമിത് ഷാ
നേരത്തെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ആര്‍ബിഐ അംഗീകരിക്കുകയായിരുന്നു. ജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ സുപ്രധാന തീരുമാനം. ഇതിന് പിന്നാലെയാണ് ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപ കൂടി ആവശ്യപ്പെടാൻ സർക്കാർ നീക്കം.
രാജ്യത്തിന്റെ പൊതുകടം 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 7.10 ലക്ഷം കോടിക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പൊതുകടം 5.35 ലക്ഷം കോടിയായിരുന്നു.
Also Read:വിലക്കയറ്റം തടയാന്‍ സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രം
മുൻകാലങ്ങളിൽ, അക്കൗണ്ട് ബാലൻസ് ചെയ്യുന്നതിനായി റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതം കേന്ദ്ര സർക്കാർ തേടാറുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 28,000 കോടി രൂപയാണ് ഇത്തരത്തിൽ ഇടക്കാല ലാഭവിഹിതമായി റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.