scorecardresearch

സ്വർണക്കടത്ത് നയതന്ത്ര ബാഗിൽ തന്നെ; മുരളീധരനെ തള്ളി കേന്ദ്രം

സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇന്ന് ലോക്‌സഭയിൽ അറിയിച്ചത്. നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു

സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇന്ന് ലോക്‌സഭയിൽ അറിയിച്ചത്. നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു

author-image
WebDesk
New Update
V Muraleedharan, വി മുരളീധരന്‍, BJP, ബിജെപി, Narendra Modi, നരേന്ദ്രമോദി, kerala, കേരളം, ie malayalam

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ തള്ളി കേന്ദ്ര സർക്കാർ. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു.

Advertisment

സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇന്ന് ലോക്‌സഭയിൽ അറിയിച്ചത്. നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു.

നയതന്ത്ര ബാഗ് വഴിയാണ് സ്വർണക്കടത്ത് നടന്നതെന്ന് കേസ് അന്വേഷിക്കുന്ന കസ്റ്റംസും എൻഐഎയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ധനകാര്യ മന്ത്രാലയവും സ്വർണക്കടത്ത് നയതന്ത്ര ബാഗ് വഴിയാണെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ മുരളീധരനെതിരെ സിപിഎം രംഗത്തെത്തി.

Read Also:‘ഒരു വിവരവും ലഭ്യമല്ല’; ലോക്ക്ഡൗൺ കാലത്തെ തൊഴിലാളി മരണങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ

Advertisment

മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് മന്ത്രി പറഞ്ഞത് കേസ് അട്ടിമറിക്കാനാണെന്ന് സിപിഎം ആരോപിച്ചു. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്‌തതിനു തുടര്‍ച്ച ഉണ്ടായെങ്കില്‍ മുരളീധരനിലേക്ക് എത്തുമായിരുന്നു. വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായശേഷം നയതന്ത്രറൂട്ടില്‍ കള്ളക്കടത്ത് കൂടിയെന്നും സിപിഎം ആരോപിക്കുന്നു.

മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രംഗത്തെത്തിയിരുന്നു. "സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാന്‍ ഇടപെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകനായ ഒരു ക്ലിയറിങ് ഏജന്റാണ് എന്നത് നിസാരമല്ല. ബാഗ് തടഞ്ഞുവച്ചാല്‍ പണിപോകും എന്ന് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ല എന്ന് കണ്ടപ്പോള്‍ ബാഗ് തിരിച്ചയക്കാനും സമ്മര്‍ദം ചെലുത്തി. ഇതിനുപിന്നാലെയാണ് സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവന വന്നത്. നയതന്ത്രബാഗ് ക്ലിയര്‍ ചെയ്യാന്‍ ഏജന്റിന്റെ ആവശ്യമില്ല എന്നിട്ടും ബിഎംഎസ് നേതാവായ ക്ലിയറിങ് ഏജന്റ് അതില്‍ ഇടപെട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരല്‍ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല. മന്ത്രി സംശയനിഴലിലാണ്," കോടിയേരി പറഞ്ഞു.

V Muraleedharan Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: