scorecardresearch

കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനെക്കുറിച്ചും അവരുടെ ശമ്പളത്തെക്കുറിച്ചും വിശദാംശങ്ങൾ നൽകണമെന്ന് വകുപ്പുകളോട് ധനമന്ത്രാലയം

ഒക്‌ടോബർ നാലിന് വിവിധ മന്ത്രാലയങ്ങൾക്ക് അയച്ച കത്തിൽ, ധനമന്ത്രാലയത്തിലെ എക്സപെൻഡിച്ചർ വിഭാഗത്തിലെ സ്‌പെഷ്യൽ സെക്രട്ടറി ആനി ജോർജ് മാത്യു മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യപ്പെട്ടു, “പ്രൊഫഷണൽ/ഓഫീസ് ചെലവുകൾ/ശമ്പളം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ ബജറ്റ് വിഹിതം അനുവദിക്കുന്നതിനുള്ള അർത്ഥവത്തായ ചർച്ചയ്ക്ക് ആവശ്യമാണ് "എന്ന് കത്തിൽ പറയുന്നു.

ഒക്‌ടോബർ നാലിന് വിവിധ മന്ത്രാലയങ്ങൾക്ക് അയച്ച കത്തിൽ, ധനമന്ത്രാലയത്തിലെ എക്സപെൻഡിച്ചർ വിഭാഗത്തിലെ സ്‌പെഷ്യൽ സെക്രട്ടറി ആനി ജോർജ് മാത്യു മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യപ്പെട്ടു, “പ്രൊഫഷണൽ/ഓഫീസ് ചെലവുകൾ/ശമ്പളം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ ബജറ്റ് വിഹിതം അനുവദിക്കുന്നതിനുള്ള അർത്ഥവത്തായ ചർച്ചയ്ക്ക് ആവശ്യമാണ് "എന്ന് കത്തിൽ പറയുന്നു.

author-image
Shyamlal Yadav
അപ്‌ഡേറ്റ് ചെയ്‌തു
New Update
 hiring consultants | Union Ministry of Finance


വരുന്ന (2024-25) കേന്ദ്ര ബജറ്റിന് മുന്നോടിയായി, കേന്ദ്ര ധനമന്ത്രാലയം എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും അവർ നിയമിച്ച കൺസൾട്ടന്റുകളുടെ അംഗബലം, തിരഞ്ഞെടുപ്പ് പ്രക്രിയ, സാധാരണ കാലാവധി, ശരാശരി പ്രതിഫലം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.

Advertisment

“പ്രൊഫഷണൽ / ഓഫീസ് ചെലവുകൾ / ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങൾ ബജറ്റ് വിഹിതം അനുവദിക്കുന്നതിനുള്ള അർത്ഥവത്തായ ചർച്ചയ്ക്ക് ആവശ്യമാണെന്ന്,"   ധനമന്ത്രാലയത്തിലെ എക്സപെൻഡിച്ചർ വിഭാഗത്തിലെ സ്‌പെഷ്യൽ സെക്രട്ടറി ആനി ജോർജ് മാത്യു  മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഒക്‌ടോബർ നാലിന് മന്ത്രാലയങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു,

ഈ കത്തിന് "മുൻഗണന" നൽകി ഒക്ടോബർ ഒമ്പതിനകം വിവരങ്ങൾ കൈമാറണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ചില വകുപ്പുകളിൽ നിന്നുള്ള പ്രതികരണങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്ന്  ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കൺസൾട്ടന്റുമാർ, യുവ പ്രൊഫഷണലുകൾ, ഡൊമെയ്ൻ വിദഗ്ധർ, കൺസൾട്ടിങ്  സ്ഥാപനങ്ങളിൽ നിന്ന് നിയമിച്ച പ്രൊഫഷണലുകൾ, ഔട്ട്സോഴ്സിങ്  ഏജൻസികൾ വഴി എടുക്കുന്ന ഉദ്യോഗസ്ഥർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ബാങ്കുകൾ, വായ്പാ സംബന്ധിച്ച റെഗുലേറ്ററി സംവിധാനങ്ങൾ എന്നിവയിൽ നിന്നുള്ള എക്സിക്യൂട്ടീവുകൾ, വിരമിച്ച സർക്കാർ ജീവനക്കാർ എന്നിങ്ങനെ മന്ത്രാലയങ്ങളും വകുപ്പുകളും അവരുടെ കീഴിലുള്ള ഓർഗനൈസേഷനുകളിലും ഓഫീസുകളിലും നിയമിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ.

Advertisment

“പുറത്തുനിന്നുള്ള പ്രൊഫഷണലുകൾ എത്രപേരുണ്ട് എന്നതിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയില്ല. നൂറുകണക്കിന് ആളുകൾ കൺസൾട്ടന്റായി ജോലി ചെയ്യുന്ന ചില വകുപ്പുകളുണ്ട്, അവരിൽ ചിലർക്ക് വളരെ ഉയർന്ന വേതനം ലഭിക്കുന്നു." ധനമന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,

അഞ്ച് വമ്പൻ (ബിഗ് ഫൈവ്)  സ്ഥാപനങ്ങളായ പി ഡബ്ലിയു സി  (PwC), ഇ വൈ ( EY), കെ പി എം ജി  (KPMG), ഡിലോയിറ്റീ (Deloitte),മകെൻസി (McKinsey) എന്നിവയിൽ നിന്നുള്ള കൺസൾട്ടന്റുമാരെ ചില വകുപ്പുകളിൽ നിയമിച്ചിട്ടുണ്ട്. പലതും മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓഫീസുകളിൽ തന്നെ പ്രവർത്തിക്കുന്നു, ചിലത് പൈലറ്റ് പദ്ധതികൾ ഏറ്റെടുക്കുന്ന സൈറ്റുകളിലും പ്രവർത്തിക്കുന്നു.

ആരോഗ്യ-കുടുംബക്ഷേമം, സാമൂഹിക നീതി, ശാക്തീകരണം, ഗ്രാമവികസനം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, കൃഷി, കർഷക ക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, നീതി ആയോഗ് എന്നിവിടങ്ങളിലാണ് കൂടുതൽ  കൺസൾട്ടന്റുമാരെ നിയമിച്ചിട്ടുള്ളത്.

സാമ്പത്തികകാര്യ വകുപ്പ് 2015-ൽ സമാനമായ ഒരു ശ്രമം നടത്തിയെങ്കിലും ബാഹ്യ ഏജൻസികളിൽ നിന്ന് നിയമിച്ച കൺസൾട്ടന്റുമാർക്ക് മാത്രമായി അത് പരിമിതപ്പെടുത്തി. മൂന്ന് വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെട്ട സമിതിയാണ് അന്ന് ഇത് പരിശോധിച്ചത്.

Read More: അഞ്ച് വർഷത്തിനിടെ, അഞ്ച് പുറംകരാർ കൺസൾട്ടന്റുമാർക്ക് നൽകിയത് 500 കോടി രൂപ

RTI Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: