scorecardresearch

അഞ്ച് വർഷത്തിനിടെ, അഞ്ച് പുറംകരാർ കൺസൾട്ടന്റുമാർക്ക് നൽകിയത് 500 കോടി രൂപ

"സാമ്പത്തിക ശ്രദ്ധ," "ഉപദേശ സേവനം," "സാങ്കേതിക കൺസൾട്ടന്റുമാരുടെ നിയമനം" "ഇ-ഗവേണൻസ് അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങളുടെ മൂല്യനിർണ്ണയം" എന്നിവയുൾപ്പെടെ ഗവൺമെന്റിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളാണ് ഈ പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് രേഖകൾ കാണിക്കുന്നു

"സാമ്പത്തിക ശ്രദ്ധ," "ഉപദേശ സേവനം," "സാങ്കേതിക കൺസൾട്ടന്റുമാരുടെ നിയമനം" "ഇ-ഗവേണൻസ് അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങളുടെ മൂല്യനിർണ്ണയം" എന്നിവയുൾപ്പെടെ ഗവൺമെന്റിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളാണ് ഈ പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് രേഖകൾ കാണിക്കുന്നു

author-image
Shyamlal Yadav
New Update
Global Business Ethics Survey  | Business

16 വകുപ്പുകളും/മന്ത്രാലയങ്ങളും അവരുടെ ഭരണത്തിൻ കീഴിലുള്ള 50-ഓളം സ്ഥാപനങ്ങളും  ഈ ബിഗ് ഫൈവ് ആഗോള കൺസൾട്ടന്റുമാരിൽ ഏതെങ്കിലുമൊന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്

പെട്രോളിയം മുതൽ ഊർജ്ജം വരെയും നീതി ആയോഗ് മുതൽ  ആധാർ പദ്ധതി വരെയും ഉൾപ്പെടുന്ന  ഭരണത്തിന്റെ പല വശങ്ങൾ ഉൾക്കൊള്ളുന്ന നിരവധി പ്രധാന ജോലികൾ  കേന്ദ്ര ഗവൺമെന്റിലെ 16 മന്ത്രാലയങ്ങൾ/ വകുപ്പുകൾ പ്രമുഖ ബഹുരാഷ്ട്ര കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നൽകി.അതിൽ ഇതിൽ ഭൂരിപക്ഷവും ബിഗ് ഫൈവ്  (ബിഗ് ഫോർ' പ്ലസ് മക്കിൻസി ആൻഡ് കോ) എന്നറിയപ്പെടുന്ന അഞ്ച് സ്ഥാപനങ്ങൾക്കായിരുന്നുവെന്ന്  വിവരാവകാശ നിയമപ്രകാരം (ആർടിഐ) ലഭ്യമായ രേഖകളിലൂടെ ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തി.

Advertisment

2017 ഏപ്രിലിനും 2022 ജൂണിനുമിടയിൽ ബിഗ് ഫോർ - പ്രൈസ്‌വാട്ടർഹൗസ്‌ കൂപ്പേഴ്‌സ് (പിഡബ്ല്യുസി), ഡെലോയിറ്റ് ടച്ച് ടോമറ്റ്‌സു ലിമിറ്റഡ്, ഏണസ്റ്റ് ആൻഡ് യംഗ് ഗ്ലോബൽ ലിമിറ്റഡ്, കെപിഎംജി ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവയും യുഎസ് ആസ്ഥാനമായുള്ള മെക്കിൻസി ആൻഡ് കമ്പനിയും കുറഞ്ഞത് 308 കൺസൾട്ടൻസി നേടിയതായി രേഖകൾ വ്യക്തമാക്കുന്നു. വിവിധ സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓർഗനൈസേഷനുകൾ എന്നിവയിൽ നിന്നായി ഏകദേശം 500 കോടി രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനികൾ  നേടിയെടുത്തു.

"സാമ്പത്തിക ശ്രദ്ധ", "ഉപദേശ സേവനം" (advisory service), "സാങ്കേതിക കൺസൾട്ടന്റുമാരെ നിയമിക്കുക" - കൂടാതെ "ഇ-ഗവേണൻസ് അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങളുടെ മൂല്യനിർണ്ണയം" എന്നിവയുൾപ്പെടെ ഗവൺമെന്റിന് വേണ്ടിയുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഈ പ്രവൃത്തികളിൽ  ഉൾപ്പെട്ടിരിക്കുന്നതെന്ന് രേഖകൾ കാണിക്കുന്നു.

16 വകുപ്പുകളും/മന്ത്രാലയങ്ങളും അവരുടെ ഭരണത്തിൻ കീഴിലുള്ള 50-ഓളം സ്ഥാപനങ്ങളും  ഈ അഞ്ച് ആഗോള കൺസൾട്ടന്റുമാരിൽ ഏതെങ്കിലുമൊന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്: പെട്രോളിയവും പ്രകൃതി വാതകവും; ഗ്രാമീണ വികസനം; ഭരണപരിഷ്കാരവും പൊതുജനപരാതിപരിഹാരം; വ്യവസായത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും പ്രോത്സാഹനം; കൽക്കരി; ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി; ആരോഗ്യ കുടുംബക്ഷേമം; നൈപുണ്യ വികസനവും സംരംഭകത്വവും; പ്രതിരോധം; സിവിൽ ഏവിയേഷൻ; പൊതു സംരംഭങ്ങൾ; പാരമ്പര്യേതര ഊർജ്ജ വിഭവങ്ങൾ; ഊർജ്ജം; റോഡ് ഗതാഗതവും ഹൈവേകളും; പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം; ടൂറിസവും. തുടങ്ങി 59 മന്ത്രാലയങ്ങളാണ് കേന്ദ്ര സർക്കാരിലുള്ളത്.

Advertisment

ഇത് വലിയൊരു ചിത്രത്തിലെ ചെറിയ ചില ഭാഗങ്ങൾ  മാത്രമാണ് - ഇന്ത്യൻ എക്സ്പ്രസിന് ലഭ്യമായ വിവരാവകാശ രേഖകൾ പ്രധാനമായും പെട്രോളിയം, ഊർജ്ജ മേഖലകളിലെ സർക്കാർ വിഭാഗങ്ങളിൽ നിന്നുള്ളതാണ്.

2017-നും 2022-നും ഇടയിൽ 156 കോടി രൂപയ്‌ക്ക് 92 കരാറുകളെങ്കിലും ലഭിച്ച ഏറ്റവും വലിയ ഗുണഭോക്താവ് പ്രൈസ്‌വാട്ടർഹൗസ്‌  കൂപ്പേഴ്സ് ( PwC) ആണെന്ന് രേഖകൾ കാണിക്കുന്നു (ചാർട്ട് കാണുക). 130.13 കോടി രൂപ വിലമതിക്കുന്ന 59 പ്രവൃത്തികളാണ് രണ്ടാമത്തെ പ്രധാന ഗുണഭോക്താവായ ഡെലോയിറ്റിന് ലഭിച്ചത്- ഇതിൽ കരാർ ലഭിച്ച നാലെണ്ണത്തിലെ തുക ലഭ്യമായിട്ടില്ല.

ഏണസ്റ്റ് ആൻഡ് യങ് (E&Y) 88.05 കോടി രൂപയ്ക്ക് 87 കരാറുകൾ നേടി, അതിൽ അഞ്ചെണ്ണത്തിന് തുക ലഭ്യമായിട്ടില്ല. കെപിഎംജിക്ക് 68.46 കോടി രൂപയുടെ 66 കരാറുകൾ ലഭിച്ചു, അതിൽ അഞ്ചെണ്ണത്തിന്റെ തുകയുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 50.09 കോടി രൂപയ്ക്ക് മെക്കിൻസി മൂന്ന് കരാറുകളും സ്വന്തമാക്കി.

ലഭ്യമായ വിവരാവകാശ രേഖകൾ അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ  ഏറ്റവും കൂടുതൽ കരാറുകൾ നൽകിയതിൽ  മുന്നിൽ നിൽക്കുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളാണ്.   2017 ഏപ്രിൽ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ  പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിൽ നിന്നും അതിന്റെ നാല് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമുള്ള 170 കോടിയിലധികം രൂപയുടെ പ്രവൃത്തികൾ നൽകിയ പെട്രോളിയം മേഖലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. . വിവരാവകാശ നിയമത്തിലെ "വ്യാപാര രഹസ്യം" എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡാറ്റ നൽകാൻ വിസമ്മതിച്ചു.

ലഭ്യമായ രേഖകൾ പ്രകാരം വൈദ്യുതി- ഊർജ്ജ മേഖലയാണ് തൊട്ടുപിന്നിൽ. ഈ മന്ത്രാലയത്തിന് കീഴിലുള്ള ഒമ്പത് സ്ഥാപനങ്ങൾ ബഹുരാഷ്ട്ര കൺസൾട്ടൻസികൾക്ക് 166.41 കോടി രൂപയുടെ പുറം കരാർ പ്രവൃത്തികൾ നൽകിയത്.

ടൂറിസം മന്ത്രാലയവും നീതി ആയോഗും പട്ടികയിൽ ഉൾപ്പെടുന്നു. ടൂറിസം മന്ത്രാലയം അവരുടെ സ്വദേശ് ദർശൻ സംരംഭത്തിന് കീഴിൽ ഏണസ്റ്റ് ആൻഡ് യങ്ങിന് ( E&Y)  മാത്രം കുറഞ്ഞത് 18 കോടി രൂപയുടെ പ്രവൃത്തി നൽകി.  കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിലയിരുത്തലിനായി 2019-2021 കാലയളവിൽ 17.43 കോടി രൂപയുടെ ഏഴ് പ്രവൃത്തികൾ നീതി ആയോഗ് പുറംകരാർ നൽകി ചെയ്തു.

മറ്റ് ചില പ്രോജക്റ്റുകളിൽ കെപിഎംജിക്ക് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ് വകുപ്പ് (ഡിഎആർപിജി) നൽകിയ "ഇ-ഗവേണൻസിനുള്ള അവാർഡുകൾക്കുള്ള നോമിനേഷനുകൾ" വിലയിരുത്തുന്നതിനുള്ള ജോലിയും  ഉൾപ്പെടുന്നു. ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന സ്ഥാപനമായ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ (LBSNAA) 2020 ഓഗസ്റ്റിൽ "എന്റർപ്രൈസ് ആർക്കിടെക്ചറിന്റെ പുനർമൂല്യനിർണ്ണയം" പോലുള്ള പ്രവർത്തനങ്ങൾക്കായി കെപിഎംജിക്ക് കൺസൾട്ടൻസി നൽകി.

ഇന്ത്യൻ എക്സ്‌പ്രസ്  2020 ന്റെ തുടക്കത്തിലും 2022 ഏപ്രിലിലുംവിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും 60-ലധികം വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചു. ഇതിന് ശേഷം കുറഞ്ഞത് ഒരു ഡസനോളം ആദ്യ അപ്പീലുകൾക്കും ഓർമ്മപ്പെടുത്തലുകളും നടത്തി.   ചില വകുപ്പുകൾ തങ്ങൾക്ക് "ഒരുവിവരവുമില്ല" എന്നായിരുന്നു പ്രതികരിച്ചത്, മറ്റുചിലർ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി അവകാശപ്പെട്ട് അപേക്ഷ നിരസിച്ചു, മറ്റുള്ളവർ പ്രതികരിച്ചില്ല.

Central Government RTI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: