scorecardresearch

ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം: മരണസംഖ്യ 11 ആയി

വിഷവാതക ചോർച്ച തടയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്

വിഷവാതക ചോർച്ച തടയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്

author-image
WebDesk
New Update
LG Polymers plant, ie malayalam

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വിഷവാതക ദുരന്തം. വിശാഖപട്ടണത്തെ കെമിക്കൽ പ്ലാന്റ് എൽജി പോളിമേഴ്‌സിൽ നിന്നാണ് വിഷവാതകം ചോർന്നത്. ഇന്നു പുലർച്ചെയാണ് സംഭവം. വിഷവാതകം ശ്വസിച്ച് പതിനൊന്ന് പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാപ്രദേശ് സർക്കാർ ഒരു കോടി രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

Advertisment

ഉറക്കത്തിലായിരുന്നതിനാൽ പ്രദേശവാസികൾ പലരും വിഷവാതകം ചോർന്ന കാര്യം അറിഞ്ഞിരുന്നില്ല. രാവിലെ പുറത്തിറങ്ങിയ ആയിരത്തോളം പോരെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷവാതകം ശ്വസിച്ച് ആളുകൾ റോഡിൽ ബോധംകെട്ട് വീഴുകയായിരുന്നു. നടക്കുന്ന വഴികളിൽ വീണുപോയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ അറിയാൻ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Advertisment

വിഷവാതക ചോർച്ച തടയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ദേശീയ വാർത്ത് ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം സമ്പൂർണ അടച്ചപൂട്ടലിൽ ആയിരുന്നതിനാൽ ഏറെ നാളായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നു പുലർച്ചെയാണ് കമ്പനി വീണ്ടും പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കമ്പനിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വലിയ തോതിൽ ഇവിടെ രാസവസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്.

പരിസരവാസികളാണ് വിഷവാതകം ചോർന്ന വിവരം ആദ്യം അറിയുന്നത്. വിഷവാതകം ചേർന്ന സമയത്ത് കമ്പനിക്കുള്ളിൽ എത്ര ജീവനക്കാർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. വീടുകളിൽ കുടുങ്ങി കിടക്കുന്ന ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. എൻഡിആർഫ്, സിആർഡിഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

LG Polymers plant, ie malayalam

എന്തോ മണം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ അന്തരീക്ഷത്തിൽ മുഴുവൻ വിഷവാതകം നിറഞ്ഞിട്ടുണ്ടായിരുന്നു എന്ന് കമ്പനിക്ക് തൊട്ടടുത്ത് താമസിക്കുന്ന ഡിവിഎസ്എസ് രമണ പറഞ്ഞു. ഇരുപതോളം ഗ്രാമങ്ങളിൽ നിന്നുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. 1961 ൽ സ്ഥാപിതമായ കമ്പനിയാണ് എൽജി പോളിമേഴ്‌സ്.

Read in English Here 

Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: