scorecardresearch

യുഎവികൾ മുതൽ ഇന്ധനം നിറയ്ക്കുന്നവ വരെ: ഇസ്രായേൽ ഇന്ത്യയെ സഹായിക്കുന്നത് എങ്ങനെ?

ഇന്ത്യൻ സൈന്യവുമായും ഇന്ത്യൻ വ്യോമസേനയുമായും അവരുടെ പ്രതിരോധ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ തയ്യാറാക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ഐഎഐ) ഇന്ത്യയുടെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് അവി ബ്ലെസർ

ഇന്ത്യൻ സൈന്യവുമായും ഇന്ത്യൻ വ്യോമസേനയുമായും അവരുടെ പ്രതിരോധ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ തയ്യാറാക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ഐഎഐ) ഇന്ത്യയുടെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് അവി ബ്ലെസർ

author-image
WebDesk
New Update
UAV, indian army, ie malayalam

ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ പരിശീലനങ്ങളിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു, പ്രതിരോധ മന്ത്രിമാർക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്ത് നക്സലുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ആളില്ലാ വിമാനങ്ങൾ (യുഎവി) ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു, ഒരിക്കൽ ഒരു ദൗത്യത്തിനായി ആന്ധ്രാപ്രദേശ് പൊലീസിൽ ചേർന്നു. 2020 ലെ ഗാൽവാൻ സംഭവം മുതൽ, അദ്ദേഹം ഇന്ത്യ-ചൈന അതിർത്തിയിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നു.

Advertisment

ഇന്ത്യൻ സൈന്യവുമായും ഇന്ത്യൻ വ്യോമസേനയുമായും അവരുടെ പ്രതിരോധ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ തയ്യാറാക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ഐഎഐ) ഇന്ത്യയുടെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് അവി ബ്ലെസർ.

35,000 അടി ഉയരത്തിൽ പറക്കാനും 1000 കിലോമീറ്റർ റേഡിയസ് കവർ ചെയ്യാനും മോശം കാലാവസ്ഥ സമയത്തും മേഘങ്ങൾക്കിടയിലൂടെയും 45 മണിക്കൂർ പറക്കാനും കഴിയുന്ന അത്യാധുനിക യുഎവിയായ ഹെറോൺ എംകെ II ഇതിൽ ഉൾപ്പെടുന്നു. ലഡാക്കിൽ എംകെ II വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും എംകെ II ഉപയോഗിക്കാം. "രക്ഷാപ്രവർത്തനങ്ങൾക്കായി വിടാൻ കഴിയുന്ന ഒരു റബ്ബർ ഡിങ്കി അതിന്റെ ചിറകിനടിയിൽ വഹിക്കാനാകും." പ്രതിരോധ മേഖലയിലെ 70 ശതമാനം വിമാനങ്ങളും ഇപ്പോൾ യുഎവികളാണെന്ന് ബ്ലെസർ പറയുന്നു.

Advertisment

കഴിഞ്ഞ വർഷം, ഏതു കാലാവസ്ഥയിലും ദൗത്യങ്ങൾക്കായുള്ള മീഡിയം ഓൾട്ടിറ്റ്യൂഡ് ലോങ് എൻഡുറൻസ് (MALE) അൺമാൻഡ് ഏരിയൽ സിസ്റ്റമായ (യുഎഎസ്) ഹെറോൺ ടിപികളും ഇന്ത്യൻ സൈന്യം ഐഎഐയിൽ നിന്ന് പാട്ടത്തിനെടുത്തിരുന്നു. ഇസ്രായേലിൽ നിർമ്മിച്ച രണ്ട് ഡ്രോണുകളിൽ ഒന്നാണ് ഹെറോൺ ടിപി ഡ്രോണുകൾ.

1991-ൽ സിംഗപ്പൂർ എയർ ഷോയിൽവച്ച് ഒരു ഇന്ത്യൻ പ്രതിനിധിയെ പരിചയപ്പെട്ടതു മുതലാണ് ഇന്ത്യയുമായുള്ള ബ്ലെസറിന്റെ ബന്ധം തുടങ്ങുന്നത്. ''ഞാൻ ഒരു യൂറോപ്യൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുകയായിരുന്നു, അവർ എന്നെ സൗത്ത് ബ്ലോക്കിലേക്ക് ക്ഷണിച്ചു. അതു കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് രണ്ട് സെർച്ച് സംവിധാനങ്ങൾ നൽകാൻ പ്രതിരോധ മന്ത്രാലയം ഐഎഐയുമായി കരാർ ഒപ്പിട്ടത്.''

ഈ ബന്ധം കാലക്രമേണ വളർന്നു. ഇസ്രായേൽ സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും ഇറക്കുമതിക്കാരൻ എന്ന നിലയിൽ, ഇന്ത്യൻ കമ്പനികൾ ഇപ്പോൾ ഐഎഐയുമായി വിവിധ സംരംഭങ്ങളിൽ സഹകരിക്കുന്നു. ഐഎഐയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ഒരു സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചിട്ടുണ്ട്. അതിലൂടെ ഐഎഐ ഇന്ത്യയ്ക്ക് യുഎവികൾ വാഗ്‌ദാനം ചെയ്യുക മാത്രമല്ല, ഇന്ത്യയിൽ അവ നിർമ്മിക്കാൻ എച്ച്എഎല്ലിനെ സഹായിക്കുകയും ചെയ്യും.

2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് ശേഷം, ഇന്ത്യയിൽ യുഎവികൾ നിർമ്മിക്കുന്നതിന് എൽകോം സിസ്റ്റംസ് ആൻഡ് ഡൈനാമാറ്റിക് ടെക്നോളജിസുമായി ഐഎഐ കരാർ ഒപ്പിട്ടിരുന്നു. ഈ വർഷമാദ്യം വിമാന ഇന്ധനം നിറയ്ക്കുന്നതിനായി സിവിൽ പാസഞ്ചർ വിമാനങ്ങളെ മൾട്ടി-മിഷൻ ടാങ്കർ ട്രാൻസ്‌പോർട്ട് (എംഎംടിടി) ആക്കി മാറ്റുന്നതിന് ഐഎഐയുമായി എച്ച്എഎൽ ധാരണാപത്രം ഒപ്പുവച്ചു. യാത്രാ വിമാനങ്ങളെ ചരക്ക് വിമാനങ്ങളാക്കി മാറ്റുന്നതും ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.

Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: