scorecardresearch

അടുത്ത മുൻ‌ഗണനാ ഗ്രൂപ്പുകൾക്ക് വാക്സിൻ സൗജന്യം; ചർച്ചകൾ നടക്കുന്നെന്ന് ആരോഗ്യമന്ത്രി

അൻപത് വയസിന് മുകളിലുള്ള 26 കോടി ജനങ്ങളാണ് അടുത്ത മുൻഗണന ഗ്രൂപ്പ്

അൻപത് വയസിന് മുകളിലുള്ള 26 കോടി ജനങ്ങളാണ് അടുത്ത മുൻഗണന ഗ്രൂപ്പ്

author-image
WebDesk
New Update
Harsh Vardhan, Harsh Vardhan on Covid vaccine, Covid vaccine, India Covid vaccine, Covid vaccine dry run, Indian Express

ന്യൂഡൽഹി: മൂന്നാമത്തെ മുൻ‌ഗണനാ വിഭാഗമായ 50 വയസ്സിനും അതിനുമുകളിലുള്ളവർക്കുമുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. 26 കോടി ജനങ്ങളുള്ള ഈ വിഭാഗത്തിന് വാക്സിൻ സൗജന്യമായി നൽകുമോ എന്ന കാര്യം വിദഗ്ധ സംഘവുമായി ചർച്ച ചെയ്തതിന് ശേഷമേ തീരുമാനിക്കൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു.

Advertisment

നേരത്തെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ 50 വയസിൽ കൂടുതലുള്ള മുൻഗണന വിഭാഗത്തിലെ 26 കോടി ആളുകൾക്ക് വാക്സിൻ സൗജന്യമായി നൽകാനുള്ള തീരുമാനം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്വീകരിക്കുമെന്ന് ഔദ്യോഗിക സമ്മേളനത്തിൽ ഹർഷവർധൻ ആവർത്തിച്ചു.

Read More: കോവിഡിന്റെ ഉറവിടം: ലോകാരോഗ്യ സംഘടനയ്ക്ക് പ്രാഥമിക വിവരങ്ങൾ നൽകാൻ ചൈന വിസമ്മതിച്ചതായി അന്വേഷണ സംഘാംഗം

പ്രതിരോധ കുത്തിവയ്പിനായി 35,000 കോടി രൂപയാണ് ധനമന്ത്രി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ആവശ്യമുണ്ടെങ്കിൽ കൂടുതൽ പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. 26 കോടി പേർക്ക് കുത്തിവയ്പ് നൽകുന്നതിനെക്കുറിച്ച് വിദഗ്‌ധ സംഘം ആലോചിക്കുന്നുണ്ട്. വാക്‌സിൻ കുത്തിവയ്പിൽ തിങ്കളാഴ്ച ഇന്ത്യ 85 ലക്ഷം കടന്നിരുന്നു. തിങ്കളാഴ്ച 98,118 ഗുണഭോക്താക്കൾക്ക് രണ്ടാം ഡോസ് നൽകി. അടുത്ത മുൻ‌ഗണനാ ഗ്രൂപ്പിന് മാർച്ച് മുതൽ വാക്സിനേഷൻ നൽകുമെന്ന് ഹർഷവർധൻ പറഞ്ഞു.

Advertisment

രണ്ട് വാക്സിനുകൾക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത് എന്നതിനാൽ, സ്വകാര്യ വിപണിയിൽ കോവിഡ് -19 വാക്സിൻ അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഹർഷവർധൻ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ തുടരുകയാണ്. കഴിഞ്ഞദിവസം, ഇന്ത്യയിൽ നിർമിച്ച അസ്ട്രാസെനെക്ക കോവിഡ് പ്രതിരോധവാക്സിന്റെ 8,70,000 ഡോസുകൾ മെക്സിക്കോയിലെത്തിച്ചു. 4,94,000 ഡോസുകൾകൂടി ചൊവ്വാഴ്ച എത്തുമെന്ന് വിദേശകാര്യമന്ത്രി മാർസെലോ എബ്രാർഡ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: