scorecardresearch

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്‌പിജി സുരക്ഷ നീക്കി

മൂന്ന് മാസത്തെ പുനഃപരിശോധനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി

മൂന്ന് മാസത്തെ പുനഃപരിശോധനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി

author-image
WebDesk
New Update
2g case, A raja, kanimozhi, 2g scam verdict, 2g verdict,manmohan singh, P Chidambaram, UPA, Congress, Indian Express, 2G Verdict, 2G Scam, 2G spectrum, 2G Case, 2G Judgement, 2G Case Verdict

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിങ്ങിനുണ്ടായിരുന്ന പ്രത്യേക സുരക്ഷ (എസ്‌പിജി) കേന്ദ്രം നീക്കി. എസ്‌പിജി സുരക്ഷ നീക്കിയെങ്കിലും സിങ്ങിന് ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷ ഉണ്ടായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി.

Advertisment

മൂന്ന് മാസത്തെ പുനഃപരിശോധനയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി. ഇക്കാലയളവില്‍ മന്‍മോഹന്‍ സിങ്ങിന് കാര്യമായ സുരക്ഷാ ഭീഷണി ഇല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് എസ്‌പിജി സുരക്ഷ നീക്കുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മന്‍മോഹന്‍ സിങ്ങിന് ഇസഡ് സുരക്ഷ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കും, പക്ഷേ വേണ്ടെന്നുവച്ചിട്ടാണ്; ട്രോളി ട്രംപ്

ഏറ്റവും ഉന്നത സുരക്ഷാ സംവിധാനമായ എസ്‌പിജി സംരക്ഷണം ഇനിയുണ്ടാകുക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും മാത്രമാണ്. എസ്‌പിജി സുരക്ഷയ്ക്ക് തൊട്ടുതാഴെ വരുന്നതാണ് ഇസഡ് പ്ലസ് സുരക്ഷ സംവിധാനം.

Advertisment

മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പി.വി.നരസിംഹ റാവു, എച്ച്.ഡി.ദേവഗൗഡ എന്നിവരുടെ എസ്‌പിജി സുരക്ഷ നീക്കം ചെയ്തത് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. 2004 ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിഞ്ഞ അടല്‍ ബിഹാരി വാജ്‌പേയിക്ക് 2018 ല്‍ അദ്ദേഹം മരിക്കുന്നതുവരെ എസ്‌പിജി സുരക്ഷ നല്‍കിയിരുന്നു.

സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നും സര്‍ക്കാറിന്റെ തീരുമാനത്തെ അംഗീകരിക്കുമെന്നും മന്‍മോഹന്‍ സിങ് അറിയിച്ചതായാണ് വിവരം.

Congress Manmohan Singh Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: