/indian-express-malayalam/media/media_files/uploads/2021/04/manmohan2.jpg)
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പനിയെത്തുടർന്ന് അവശത ബാധിച്ചതോടെയാണ് 89 വയസ്സുകാരനായ മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൻമോഹൻ സിങ്ങിന് തിങ്കളാഴ്ച പനി ഉണ്ടായിരുന്നുവെന്നും അതിൽ നിന്ന് സുഖം പ്രാപിച്ചശേഷം അവശത അനുഭവപ്പെട്ടതായും പിടിഐ റിപ്പോർട്ടിൽ പറയുന്നു.
സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സാധാരണ പരിശോധനകൾക്കായി എയിംസിലെത്തിയതാണെന്നും ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.
There are some unsubstantiated rumours with regards to former PM, Dr Manmohan Singh ji’s health. His condition is stable.
— pranav jha (@pranavINC) October 13, 2021
He is undergoing routine treatment. We will share any updates as needed. We thank our friends in media for their concern.
"മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ് ജിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ചില അഭ്യൂഹങ്ങളുണ്ട്. അദ്ദേഹത്തിന്റെ നില സുസ്ഥിരമാണ്. അദ്ദേഹം പതിവ് ചികിത്സയിലാണ്. ആവശ്യമായ എല്ലാ വിവരങ്ങളും ഞങ്ങൾ പങ്കിടും. മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു, ”എഐസിസി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝാ ട്വീറ്റിൽ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തിനുശേഷം, നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു.
Sad to know that former Prime Minister Dr Manmohan Singh is admitted to AIIMS.
— Siddaramaiah (@siddaramaiah) October 13, 2021
I wish him speedy recovery.
മുൻ പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിച്ചു. "മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചെന്നറിഞ്ഞതിൽ ദു Sadഖമുണ്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു, ”അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read: ലഖിംപൂർ ഖേരി: അജയ് മിശ്രയെ നീക്കണം, ജുഡീഷ്യൽ അന്വേഷണം വേണം; കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.