scorecardresearch
Latest News

ലഖിംപൂർ ഖേരി: അജയ് മിശ്രയെ നീക്കണം, ജുഡീഷ്യൽ അന്വേഷണം വേണം; കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എകെ ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്

ലഖിംപൂർ ഖേരി: അജയ് മിശ്രയെ നീക്കണം, ജുഡീഷ്യൽ അന്വേഷണം വേണം; കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവം രാഷ്ട്രീയമായി സജീവമായി നിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കളുടെ ഒരു ഉന്നത പ്രതിനിധി സംഘം ബുധനാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയെ പുറത്താക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവാണ് അജയ് മിശ്ര്. കൂടാതെ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള രണ്ട് സിറ്റിങ് ജഡ്ജിമാർ അടങ്ങുന്ന ഒരു കമ്മീഷൻ രൂപീകരിച്ച് കേസിൽ ഒരു സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആരംഭിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എകെ ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്. “ലഖിംപൂരിലെ കർഷകരെ കൊലപ്പെടുത്തിയ ദയാരഹിതവും ക്ഷമിക്കാനാവാത്തതുമായ സംഭവം ഇന്ത്യയുടെ ആത്മാവിൽ മുറിവേൽപിച്ചു,” എന്ന് നേതാക്കൾ രാഷ്ട്രപതിക്ക് സമർപിച്ച മെമ്മോറാണ്ടത്തിൽ പറയുന്നു.

” പകൽ വെളിച്ചത്തിൽ നടന്ന ഈ ബോധപൂർവമായ കൊലപാതകവും തുടർന്നുണ്ടായ സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ പരുഷമായ പ്രതികരണങ്ങളും ഈ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചുമതലപ്പെട്ടവരിലുള്ള ജനങ്ങളുടെ വിശ്വാസത്തെെ പൂർണ്ണമായും ഇല്ലാതാക്കുന്നു,” അവർ രാഷ്ട്രപതിക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറഞ്ഞു.

വിവാദപരമായ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ഡൽഹിക്ക് സമീപം കർഷക സംഘടനകൾ തുടരുന്ന പ്രതിഷേധങ്ങളെക്കുറിച്ചും മെമ്മോറാണ്ടത്തിൽ പരാമർശിക്കുന്നു. “മോദി സർക്കാർ അവരോട് (കർഷകരുമായി) വിട്ടുവീഴ്ച ചെയ്യാനോ അർത്ഥവത്തായ സംഭാഷണം നടത്താനോ വിസമ്മതിച്ചു. അവരുടെ നയം തളർത്തുകയും ഉപേക്ഷിപ്പിക്കുകയും ചെയ്യുക എന്നതാണ്. തോൽവിക്ക് വിധിക്കപ്പെട്ട ഒരു തന്ത്രമാണ് അത്,” മെമ്മോറാണ്ടത്തിൽ പറയുന്നു.

Also Read: ലഖിംപൂര്‍ ഖേരി: എസ്‌യുവി ഡ്രൈവര്‍ അറസ്റ്റിൽ

“ഈ സാഹചര്യത്തിൽ, 2021 സെപ്റ്റംബർ 27, മൂന്ന് കരി നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ദിവസം, ആഭ്യന്തര സഹ മന്ത്രി അജയ് മിശ്ര ടേനി, ഒരു പൊതു പരിപാടിയിൽ, സമരം ചെയ്യുന്ന കർഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രസംഗത്തിന്റെ വീഡിയോ വിവിധ പൊതു പ്ലാറ്റ്ഫോമുകളിൽ പ്ലേ ചെയ്തിട്ടുണ്ട്, അത് പൊതുസഞ്ചയത്തിൽ ലഭ്യമാണ്. യഥാർത്ഥ പ്രകോപനം ആഭ്യന്തര സഹമന്ത്രിയിൽ നിന്നുണ്ടായാൽ എങ്ങനെ നീതി നടപ്പാക്കാനാകും? മെമ്മോറാണ്ടത്തിൽ പറയുന്നു.

“അതിനുശേഷം, ഒക്ടോബർ 3 -ന്, കർഷകർ സമാധാനപരമായ പ്രതിഷേധം നടത്തിയപ്പോൾ, വാഹന വ്യൂഹം നാല് കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും ഇടിച്ചുകൊന്നു. മന്ത്രിയുടെ മകൻ ആശിഷ് മിശ്ര വാഹനത്തിലുണ്ടെന്ന് ഒന്നിലധികം ദൃക്‌സാക്ഷികൾ സ്ഥിരീകരിച്ചു.”

“പതിവ് പോലെ, ഉത്തർപ്രദേശ് സർക്കാരും പോലീസും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു …”, കുറിപ്പിൽ പറയുന്നു.

ആഭ്യന്തര സഹമന്ത്രിയുടെ മകനെപ്പറ്റി ഏത് പോലീസ് ഉദ്യോഗസ്ഥൻ ന്യായമായ അന്വേഷണം നടത്താൻ ധൈര്യപ്പെടുമെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.

Also Read: ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lakhimpur kheri killings congress priyanka rahul gandhi president kovind ajay mishra