scorecardresearch

പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ അധ്യക്ഷൻ അബൂബക്കർ പൂർണമായും ആരോഗ്യവാനെന്ന് എൻഐഎ ഹൈക്കോടതിയിൽ

പോപ്പുലർ ഫ്രണ്ട് നിരോധനത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 22 നാണ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്

പോപ്പുലർ ഫ്രണ്ട് നിരോധനത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 22 നാണ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്

author-image
WebDesk
New Update
PFI, Abubacker, ie malayalam

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ദേശീയ അധ്യക്ഷൻ ഇ.അബൂബക്കർ കസ്റ്റഡിയിൽ സുഖമായിരിക്കുന്നുവെന്നും ചികിത്സ തുടരുന്നതായും എൻഐഎ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

Advertisment

''എയിംസിന്റെ റിപ്പോർട്ടിനൊപ്പം ഞങ്ങൾ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. അദ്ദേഹം സുഖമായിരിക്കുന്നു. ചികിത്സയിലാണ്. ആവശ്യമുള്ളപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു,'' അന്വേഷണ ഏജൻസിക്കു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അക്ഷയ് മാലിക് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, തൽവന്ത് സിങ് എന്നിവരടങ്ങിയ ബെഞ്ചിനുമുൻപാകെ റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് പറഞ്ഞു.

അബൂബക്കറിന്റെ അഭിഭാഷകൻ ആദിത് പൂജാരി എൻഐഎയുടെ തൽസ്ഥിതി റിപ്പോർട്ടിൽ നിർദേശങ്ങൾ തേടാൻ സമയം തേടി. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി ഹർജിയിൽ വാദം കേൾക്കുന്നത് ഡിസംബർ 19 ലേക്ക് മാറ്റി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയുള്ള അബൂബക്കറിന്റെ ഹർജിയിൽ കോടതി നേരത്തെ എൻഐഎയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എയിംസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റിന്റെ മെഡിക്കൽ അഭിപ്രായം കൂടി ഉൾപ്പെടുത്തി ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ഫയൽ ചെയ്യാൻ ഏജൻസിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

2019 ൽ തന്റെ കക്ഷിക്ക് അഡിനോകാർസിനോമ (കാൻസർ) ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും തുടർന്ന് കീമോതെറാപ്പിയുടെ പല ഘട്ടങ്ങൾക്കൊപ്പം പാർക്കിൻസൺസ് രോഗവും അദ്ദേഹത്തിന് ഉണ്ടെന്നും പൂജാരി മുമ്പ് വാദിച്ചിരുന്നു. തന്റെ കക്ഷിക്ക് 70 വയസുണ്ടെന്നും 2023 ജനുവരിയിൽ മെഡിക്കൽ പരിശോധന നടത്തണമെന്നും അദ്ദേഹം വാദിച്ചിരുന്നു.

Advertisment

അബൂബക്കർ ഗുരുതരാവസ്ഥയിലാണെന്ന് ഹൈക്കോടതിയും നേരത്തെ നിരീക്ഷിച്ചിരുന്നു. ”രോഗനിർണയം എങ്ങനെയാണ്, എന്ത് ചികിത്സയാണ് നിർദേശിക്കേണ്ടത്?. 2024 വരെ ഒരു സ്കാനിങ്ങിനായി അദ്ദേഹത്തിന് കാത്തിരിക്കാനാവില്ല. അതൊരിക്കലും അംഗീകരിക്കാനാവില്ല. അയാൾ ഒരു കുറ്റത്തിന് തടവിലാണ്. അത് മറ്റൊരു കാര്യമാണ്. പക്ഷേ അത് 2024 വരെ കാത്തിരിക്കണമെന്ന് അർത്ഥമാക്കുന്നില്ല, അതും ഒരു പരിശോധനയ്ക്കായി,'' അബൂബക്കറിന്റെ മസ്തിഷ്ക എംആർഐ പരിശോധനയെക്കുറിച്ച് അറിയിച്ചപ്പോൾ കോടതി പറഞ്ഞതാണിത്.

ആബൂബക്കറിന്റെ ആരോഗ്യ സ്ഥിതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ മാലിക്കിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. നിരോധിത സംഘടനയായ പിഎഫ്‌ഐയിൽ അബൂബക്കർ അംഗമാണെന്ന് മാലിക് പറഞ്ഞു. തനിക്ക് ചികിത്സയ്ക്ക് അർഹതയില്ലെന്നത് എൻഐഎയുടെ കേസ് പോലെയല്ലെന്ന് കോടതി പറഞ്ഞു. ഇതിനു കസ്റ്റഡിയിലിരിക്കെ ആശുപത്രിവാസം/ചികിത്സ നടത്താമെന്ന് മാലിക് വാദിച്ചു. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി മാലിക് പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നിരോധനത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 22 നാണ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് എൻഐഎ ഇയാൾക്കെതിരെ കേസെടുത്തത്.

Popular Front Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: