/indian-express-malayalam/media/media_files/uploads/2020/09/jaishankar-Wang-Yi.jpg)
ന്യൂഡൽഹി: അതിർത്തിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. മോസ്കോയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയത്.
റിക് (റഷ്യ-ഇന്ത്യ-ചൈന) സഖ്യത്തിന്റെ യോഗത്തിനായാണ് ഇരുവരും റഷ്യയിലെത്തിയത്. യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ആതിഥേയത്വം വഹിച്ചത്. അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ മെയ് മാസത്തിനു ശേഷം ചേരുന്ന ആർഐസിയുടെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത്തെ യോഗമാണിത്.
Read More: റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗം; ശക്തമായ സന്ദേശമെന്ന് രാജ്‌നാഥ് സിങ്
"സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന നയതന്ത്ര, സൈനിക മാർഗങ്ങൾ വഴി ബന്ധപ്പെടുന്നുണ്ട്, പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത് ഈയോരു ധാരണയിലാണ്. വിദേശകാര്യമന്ത്രി ഉടൻ ചൈനീസ് വിദേശകാര്യമന്ത്രിയെ സന്ദർശിക്കും. സമാധാനപരമായ ചർച്ചകളിലൂടെ അതിർത്തി സ്ഥിതി പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ യോഗത്തിന് മുമ്പ് പറഞ്ഞു.
ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം ജൂൺ 23 നാണ് ജയ്‌ശങ്കറും വാങും അവസാനമായി വീഡിയോ കോൺഫറൻസ് കൂടിക്കാഴ്ച നടത്തിയത്. മേഖലയിൽ ഏറ്റുമുട്ടലിലുണ്ടായി 20 ഇന്ത്യൻ കരസേനാംഗങ്ങളും വ്യക്തമല്ലാത്ത ചൈനീസ് സൈനികരും കൊല്ലപ്പെട്ട സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ജൂൺ 17 ന് അവർ ഫോണിലും സംസാരിച്ചിരുന്നു.
റിക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന യോഗത്തിൽ ത്രികക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും പരസ്പര ധാരണ, സൗഹൃദം, വിശ്വാസം എന്നിവയിലൂന്നിയ മനോഭാവം വികസിപ്പിക്കേണ്ടതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ജയശങ്കറും വാങ്ങും പങ്കുവച്ചു.
Read More: പ്രകോപനം സൃഷ്ടിച്ചിട്ട് ചൈന തെറ്റിദ്ധരിപ്പിക്കുന്നു; വെടിവയ്പ് ആരോപണം തള്ളി ഇന്ത്യ
നേരത്തേ ജയ്‌ശങ്കർ ഉസ്ബെക്കിസ്താൻ, കസാഖിസ്താൻ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. പ്രാദേശികമായ ആശങ്കകളും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ മധ്യേഷ്യൻ രാജ്യങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിർത്തിയിൽ ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപമുള്ള മേഖലയിൽ ചൈനീസ് സൈന്യം “പ്രകോപനപരമായ സൈനിക നീക്കങ്ങൾ” നടത്തിയെന്നും ഇത് തടയാൻ സാധിച്ചതായും ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു. ഇന്ത്യൻ, ചൈനീസ് ബ്രിഗേഡ് കമാൻഡർമാരുടെ യോഗങ്ങൾ മൂന്ന് ദിവസമായി തുടർന്നിരുന്നു. പ്രശ്നങ്ങൾ രേഖപ്പെടുത്തിയ പാങ്കോംഗ് ത്സോയിലും റെസാങ് ലയ്ക്ക് സമീപമുള്ള റെചിൻ ലയിലും ഇന്ത്യൻ സൈനികർ നിയന്ത്രണം നേടിയിട്ടുണ്ട്.പ്രദേശത്ത് ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കുകയും ചെയ്തിരുന്നു.
ഈ മാസം നാലിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെംഗെയുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. വിശ്വാസത്തിന്റെയും പരസ്പരമുള്ള മനസ്സിലാക്കളുടെയും അന്തരീക്ഷം പ്രശ്നപരിഹാരത്തിന് അനിവാര്യമാണെന്നും സമാധാനത്തിലൂന്നിയ അന്തിമ തീരുമാനമുണ്ടാവേണ്ടതുണ്ടെന്നും നേരത്തെ, എസ്‌സിഒ മന്ത്രി തല യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്‌നാഥ് സിങ്ങ് പറഞ്ഞിരുന്നു.
Read More: Foreign Minister Jaishankar, Chinese counterpart Wang meet amid escalating border tensions
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.