/indian-express-malayalam/media/media_files/uploads/2018/08/flood-kerala-5c9757b6-4780-431c-a527-ba87aa9b65a2.jpg)
ഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
Kerala Rain and Flood Alerts: തിരുവനന്തപുരം: കനത്തമഴയില്‍ അപടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്.വിവിധ ജില്ലകളിലെ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട്
കാസര്‍കോട് ജില്ലയിലെ ഉപ്പള , പത്തനംതിട്ട ജില്ലയിലെ മണിമല എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമനയാർ, പത്തനംതിട്ട ജില്ലയിലെ പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍, ഇടുക്കിയിലെ തൊടുപുഴയാർ, എറണാകുളം മൂവാറ്റുപുഴയാർ, കോഴിക്കോട് കോരപ്പുഴ,കണ്ണൂർ പെരുമ്പ എന്നീ നദികളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:തോരാമഴ; 11 ജില്ലകളിൽ ഇന്ന് അവധി, അഞ്ചിടത്ത് റെഡ് അലർട്ട്
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
മഴ ശക്തമായി തുടരും
തിങ്കളാഴ്ച മുതൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയുമാണ് സംസ്ഥാനത്ത അതിതീവ്ര മഴയ്ക്ക് കാരണം. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും മഴയെ സ്വാധീനിക്കുന്നു.
Also Read:ആവേശപ്പോരിൽ നിലമ്പൂർ; നാളെ കലാശക്കൊട്ട്
മുന്നറിയിപ്പുകളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന്് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:ചരക്കുകപ്പലിലെ തീപിടിത്തം; കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിയുമെന്ന് മുന്നറിയിപ്പ്
24 മണിക്കൂറിനുള്ളിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റെഡ് അലർട്ട് കൊണ്ട് അർഥമാക്കുന്നത്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Read More
കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ക്രൂരമായി കൊന്നശേഷം കുഴിച്ചിട്ടു, പ്രതി പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.