/indian-express-malayalam/media/media_files/2025/05/30/7icx218RiNZMh3DAFvG0.jpg)
Kerala Rain Updates
Kerala Rain and Weather Updates: കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിതീവ്ര മഴ, ജാഗ്രതാ നിർദേശം
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കുമാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
റെഡ് അലർട്ട്
തിങ്കളാഴ്ച മുതൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയുമാണ് സംസ്ഥാനത്ത അതിതീവ്ര മഴയ്ക്ക് കാരണം. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും മഴയെ സ്വാധീനിക്കുന്നു.
Also Read:കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ക്രൂരമായി കൊന്നശേഷം കുഴിച്ചിട്ടു, പ്രതി പിടിയിൽ
മുന്നറിയിപ്പുകളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന്് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. .24 മണിക്കൂറിനുള്ളിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റെഡ് അലർട്ട് കൊണ്ട് അർഥമാക്കുന്നത്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Also Read:തീപ്പിടുത്തമുണ്ടായ ചരക്കുകപ്പൽ ദൂരത്തേക്ക് വലിച്ചുമാറ്റാൻ ശ്രമം തുടങ്ങി
ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ചൊവ്വാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലർട്ടുകൊണ്ട് അർഥമാക്കുന്നത്.
ശിരുവാണി ഡാം തുറന്നു
കനത്ത മഴയിയെ തുടർന്ന് പാലക്കാട് ശിരുവാണ് ഡാം തുറന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ശക്തമായ മഴയാണ് പാലക്കാട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ പെയ്യുന്നത്. മണ്ണാർക്കാട് ആനമൂളി ചുരത്തിൽ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി, വിലങ്ങാട് മേഖലകളിൽ മലവെള്ളപാച്ചിലിൽ വ്യാപക നാശനഷ്ടം ഉണ്ടായി.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ശബരിമല ഉൾപ്പടെ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്.
Read More
നിലമ്പൂരിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.