/indian-express-malayalam/media/media_files/uploads/2020/06/bjp.jpg)
ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, കമൽനാഥ് സർക്കാരിനെ പിന്തുണച്ചിരുന്ന അഞ്ച് നിയമസഭാംഗങ്ങൾ ഭരണകക്ഷിയായ ബിജെപി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തു. ബിജെപി, കോൺഗ്രസ് ഇതര എംഎൽഎമാരാണ് ഇവർ.
ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംഎൽഎമാരായ റാംബായ്, സഞ്ജീവ് സിങ് കുശ്വ, സമാജ്‌വാദി പാർട്ടി (എസ്പി) അംഗം രാജേഷ് ശുക്ല, സ്വതന്ത്ര എംഎൽഎമാരായ വിക്രം സിങ് റാണ, സുരേന്ദ്ര സിങ് ഷെറ എന്നിവരാണ് 2018 ഡിസംബറിൽ രൂപീകരിച്ച കമൽനാഥ് സർക്കാരിന് പിന്തുണ നൽകിയ ഏഴ് നിയമസഭാംഗങ്ങളിൽ അഞ്ചുപേർ. 230 സീറ്റിൽ 114 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. അവശേഷിക്കുന്ന രണ്ട് സ്വതന്ത്രരിൽ ഒരാൾ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഇതിനകം സൂചന നൽകി.
Read More: മണിപ്പൂരിൽ ബിജെപി സർക്കാരിനു അധികാരം നഷ്‌ടപ്പെട്ടേക്കും; അവകാശവാദവുമായി കോൺഗ്രസ്
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎൽഎമാർ കൂടി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥ് സർക്കാർ താഴെ വീണത്. അതിന് മുമ്പ് 15 മാസം ഏഴ് എംഎൽഎമാരും കമൽനാഥ് സർക്കാരിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. 22 വിമതരുടെ രാജിക്ക് ശേഷം കോൺഗ്രസിന്റെ അംഗബലം 92 ആയി ചുരുങ്ങി. കോൺഗ്രസിലെയും ബിജെപിയിലേയും ഓരോ എംഎൽഎമാരുടെ മരണം രണ്ട് സീറ്റുകൾ ഒഴിയാൻ കാരണമായി.
ബിജെപി വ്യാഴാഴ്ച നിയമസഭാ പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, മുൻ കോൺഗ്രസ് എംഎൽഎ ഹർദീപ് ഡങ്ങിനെ അനുകൂലിക്കുന്ന നിരവധി പേർ ബുധനാഴ്ച ബിജെപിയിൽ ചേർന്നു.
Read More in English: Five MLAs who backed Kamal Nath govt attend BJP dinner meet
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us