/indian-express-malayalam/media/media_files/uploads/2019/12/Kolam.jpg)
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീടിനു മുന്നില്‍ കോലംവരച്ച് പ്രതിഷേധിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. നാല് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം.
ചെന്നൈയിലെ ബസന്ത് നഗറിലുള്ള കോളനിയിലാണ് കോലംവരച്ചുള്ള പ്രതിഷേധം നടന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പിലാക്കരുതെന്ന് പ്രതിഷേധക്കാര്‍ കോലംവരച്ചു. ഇതേ തുടര്‍ന്നാണ് ചെന്നൈ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also: ഞങ്ങളുടെ വിവാഹത്തിന് രജനീകാന്ത് എത്തിയപ്പോള്‍; അപൂര്‍വ ചിത്രം പങ്കുവച്ച് താരം
ഗായത്രി, ആരതി, കല്യാണി, പ്രഗതി, മദന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വീഡിയോ ഇവരില്‍ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
കോലംവരച്ചുള്ള പ്രതിഷേധമാണെങ്കിലും അത് നിയമത്തിന് എതിരാണെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്. കോലംവരക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും അനുമതി ലംഘിച്ചാണ് പ്രതിഷേധക്കാര്‍ ഇത് ചെയ്തതെന്നും പൊലീസ് പറയുന്നു.
— Amba (she/her) (@MumbaiCentral) December 29, 2019
കോലംവരക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിഷേധക്കാര്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് തങ്ങള്‍ അവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കോളനിയിലെ എല്ലാ വീടുകള്‍ക്കും പുറത്ത് കോലംവരയ്ക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നും പൊലീസ് ആരോപിച്ചു.
Read Also: ഇക്കാര്യത്തില്‍ ധോണിയേക്കാള്‍ മിടുക്കന്‍ കോഹ്‌ലിയോ?; ഇഷാന്ത് ശര്‍മ പറയുന്നു
ഇവരെ അറസ്റ്റ് ചെയ്തതിന് എതിരെ ഡിഎംകെ രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമാണ് ഇല്ലാതാക്കിയതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.