സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത്തരം ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുള്ളത്. ഇപ്പോള്‍ ഇതാ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിവാഹ ചിത്രം പങ്കുവച്ചിരിക്കുകയാണ് അയേഷ ഷറോഫ്.
Read Also: മഞ്ഞുകാലം നോൽക്കാൻ പോയവർ, അവധിക്കാലം ആഘോഷിച്ച് ജയസൂര്യയും കുടുംബവും; ചിത്രങ്ങൾ
ജാക്കി ഷറോഫുമായുള്ള വിവാഹചിത്രത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ്. ദമ്പതികളായ ജാക്കി ഷറോഫ്, അയേഷ ഷറോഫ് എന്നിവര്‍ക്കു പുറമേ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, ഡിംപിള്‍ കപാഡിയ, അനുപം ഖേര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത്.
ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 1987 ലാണ് ജാക്കി ഷറോഫും അയേഷ ദത്തും വിവാഹിതരാകുന്നത്. ഹീറോ, രംഗീല, 1942: എ ലവ് സ്റ്റോറി, മിഷൻ കശ്‌മീർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജാക്കി ഷറോഫ്. മോഡലും നടിയും സിനിമാ നിർമാതാവുമാണ് അയേഷ ഷറോഫ്.
പ്രമുഖ നടൻ ടെെഗർ ഷറോഫ് ജാക്കി ഷറോഫിന്റെയും അയേഷ ഷറോഫിന്റെയും മകനാണ്. 1990 മാർച്ച് രണ്ടിനാണ് ടെെഗർ ഷറോഫ് ജനിക്കുന്നത്. ബാഗി, ഫ്ലയിംഗ് ജാട്ട്, സ്റ്റുഡന്റ് ഓഫ് ദ ഇയർ, വാർ തുടങ്ങി ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ച താരമാണ് ടെെഗർ ഷറോഫ്.