/indian-express-malayalam/media/media_files/uploads/2017/11/black-money.jpg)
ന്യൂഡൽഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് മറ്റ് മന്ത്രാലയങ്ങൾക്കും അവയുടെ വകുപ്പുകൾക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിർദേശം നൽകി. കൊറോണ വൈറസ് രാജ്യത്തുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Also Read: മാസ്ക് ധരിച്ചില്ല; ജോധ്പൂരിൽ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി പൊലീസുകാരൻ, വീഡിയോ
"കൊറോണ വൈറസെന്ന മഹാമാരിയുടെ സാഹചര്യത്തിലും പൊതു സാമ്പത്തിക സ്രോതസുകളിൽ അഭൂതപൂർവമായ ആവശ്യവും ഉയർന്നുവരുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായി വിവേകപൂർവ്വം വിഭവങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്."ധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ പറയുന്നു.
Also Read: ഒറ്റ ദിവസം 9,800 രോഗികൾ; ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,26,770 ആയി
നിലവിലുള്ള പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജ്, ആത്മ നിർഭർ ഭാരത് അഭിയാൻ പാക്കേജ് എന്നിവയ്ക്ക് കീഴിലുളള പദ്ധതികൾക്ക് മാത്രമേ പണം അനുവദിക്കൂ. പുതിയ പദ്ധതികൾക്കും ഉപപദ്ധതികൾക്കും നടപ്പ് സാമ്പത്തിക വർഷത്തിൽ അംഗീകാരം നൽകില്ല. അതോടൊപ്പം നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. നിർദേശങ്ങളോട് ചേർന്ന് നിൽക്കാത്ത ഒരു പദ്ധതികൾക്കും ഫണ്ട് അനുവദിക്കേണ്ടതില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us