ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 2,26,770 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

covid 19, corona virus, ie malayalam

നിലവിൽ 1,10,960 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,09,461 പേർക്ക് രോഗം ഭേദമായി. 6,348 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇന്ത്യയിലെ കോവിഡ് കേസുകളിൽ 20 ശതമാനവും മുംബൈയിലാണ്. 1,439 പുതിയ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ മുംബൈയിൽ രോഗബാധിതരുടെ എണ്ണം 44,931 ആയി. 1,465 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ദിവസവും 4,000 മുതൽ 4,200 പേർക്ക് ഇവിടെ ടെസ്റ്റ് നടത്തുന്നുണ്ട്.

തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇന്നലെ മാത്രം 1,384 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 27,256 ആയി. മരണം 220 ആയി. ഇന്നലെ സ്ഥിരീകരിച്ചതിൽ1 1,072 കേസുകളും ചെന്നൈയിലാണ്. ചെന്നൈയിൽ 18,693 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. ഇതുവരെ 14,901 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

Read Also: ആറടി അകലത്തിലിരുന്ന് ആഹാരം കഴിച്ചാൽ മതി; ഹോട്ടലുകൾക്കുള്ള മാർഗനിർദേശങ്ങൾ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,430,705 ആണ്. 3,85,947 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 2,804,982 പേർ രോഗമുക്തി നേടി ജീവിതത്തിലേക്ക് തിരികെ വന്നു. യുഎസിലാണ് കോവിഡ് ഏറ്റവുമധികം നാശം വിതച്ചത്. 1,872,660 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 1,08,211 രോഗം ബാധിച്ച് മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook