/indian-express-malayalam/media/media_files/uploads/2021/02/Deep-Sidhu-Arrest.jpg)
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളിൽ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു അറസ്റ്റിൽ. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഇന്നു രാവിലെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്‌തത്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലി അക്രമാസക്‌തമായിരുന്നു. ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങളിൽ ദീപ് സിദ്ദുവിന് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
ദീപ് സിദ്ദുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സണ്ണി ദിയോളിനായി ദീപ് സിദ്ദു പ്രചാരണ രംഗത്ത് സജീവമായിരുന്നു. ബിജെപിയുമായി ദീപ് സിദ്ദുവിന് അടുത്ത ബന്ധമുണ്ട്. എന്നാൽ, താരവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പാർട്ടി പറയുന്നത്.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഡൽഹി പൊലീസ് കഴിഞ്ഞയാഴ്‌ച ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നുമാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്.
അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭം തുടരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us