scorecardresearch

കാർഷിക നിയമങ്ങൾ: ഭാവി പരിപാടികൾ 27ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും

ശേഷിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതും

ശേഷിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതും

author-image
WebDesk
New Update
കാർഷിക നിയമങ്ങൾ: ഭാവി പരിപാടികൾ 27ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും

ഫയൽ ചിത്രം

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ തീരുമാനിച്ച പരിപാടികൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതാക്കൾ ഞായറാഴ്ച സിംഘു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭാവി നടപടി തീരുമാനിക്കാൻ നവംബർ 27 ന് യോഗം ചേരുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. തങ്ങളുടെ ശേഷിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതും.

Advertisment

“ഞങ്ങൾ പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്തെഴുതും. കത്തിൽ, എം‌എസ്‌പിയുടെ (കുറഞ്ഞ താങ്ങുവില) നിയമപരമായ ഉത്തരവ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടും. വൈദ്യുതി നിയമത്തിലെ ഭേദഗതിയും പ്രധാന വിഷയമാകും. ലഖിംപൂർ സംഭവത്തിൽ മന്ത്രിക്കെതിരെ നടപടി വേണമെന്ന ഞങ്ങളുടെ ആവശ്യവും കത്തിൽ പരാമർശിക്കും," കർഷക നേതാവ് ബൽബീർ സിംഗ് രാജേവൽ പറഞ്ഞു.

മാസാവസാനം പാർലമെന്റിലേക്കുള്ള മാർച്ച് മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും നേതാവ് പറഞ്ഞു.

അതിനിടെ, തിങ്കളാഴ്ച ലഖ്‌നൗവിൽ മഹാപഞ്ചായത്തിന് എസ്‌കെഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ രാകേഷ് ടിക്കായത്തും മറ്റ് നിരവധി നേതാക്കളും ഉടൻ തന്നെ ഉത്തർപ്രദേശ് തലസ്ഥാനത്തെത്തും.

Advertisment

Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കൽ: നടപടികൾ ഇങ്ങനെ

നവംബർ 26 ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളമുള്ള കർഷകരോട് പ്രതിഷേധ സ്ഥലങ്ങളിൽ ഒത്തുകൂടാൻ യൂണിയനുകൾ അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്ടർ റാലികൾ നടക്കും. കഴിഞ്ഞ വർഷം നവംബർ 26 ന് ആയിരുന്നനു പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകരുടെ ആദ്യ സംഘം സിംഗു അതിർത്തിയിൽ പ്രതിഷേധിക്കാൻ എത്തിയത്.

വരുന്ന ശീതകാല സമ്മേളന സമയത്ത് പ്രതിഷേധിക്കാൻ നവംബർ 29 മുതൽ എല്ലാ ദിവസവും 500 കർഷകരെ എസ്‌കെഎം ട്രാക്ടറുകളിൽ പാർലമെന്റിലേക്ക് അയയ്ക്കും.

Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: