scorecardresearch

ഫോനി ചുഴലിക്കാറ്റ്: എയിംസിന്റെ മേല്‍ക്കൂര പറന്നു പോയി

എയിംസിലെ രോഗികളും ജോലിക്കാരും വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്

എയിംസിലെ രോഗികളും ജോലിക്കാരും വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്

author-image
WebDesk
New Update
Cyclone Fani Live Update, Fani Cyclone Landfall Live

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത നാശനഷ്ടം. ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കെട്ടിട്ടത്തിന്റെ മേല്‍ക്കൂര കനത്ത കാറ്റില്‍ പറന്നു പോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Advertisment

എയിംസ് കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. എയിംസിലെ ഹോസ്റ്റലിന്റെ മേല്‍ക്കൂരയാണ് കനത്ത കാറ്റില്‍ പറന്നു പോയത്. എയിംസിലെ രോഗികളും ജോലിക്കാരും വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്. ഐയിംസില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചു. ഒറീസയിലേക്കുള്ള യാത്ര സാധ്യമാല്ലാത്തത് കൊണ്ടാണ് പരീക്ഷ മാറ്റി വയ്ക്കുന്നത് എന്ന് ആരോഗ്യമന്ത്രാലയം ട്വിറ്റെറില്‍ അറിയിക്കുന്നു.  അത് സംബന്ധിച്ച വാര്‍ത്ത ലിങ്കില്‍ വായിക്കാം.

Read Here: AIIMS PG 2019 exam cancelled in Bhubaneswar due to cyclone Fani

Advertisment

ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും തീരപ്രദേശങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും ഉണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയിരുന്നത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോനി ബംഗാളിലേക്ക് കടക്കുമെന്നും ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്. പതിനൊന്നു ലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.

കിഴക്കന്‍ തീരപ്രദേശത്തുള്ള പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളേയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലേക്ക് കാറ്റ് എത്തുന്നതോടെ തീവ്രത കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ ബംഗാളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കി.

Read More: കൊടുങ്കാറ്റിനൊപ്പം പിറന്നവള്‍; പേര് ഫോനി

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചു. ആന്ധ്രാപ്രദേശിലെ നാല് ജില്ലകളിലാണ് പെരുമാറ്റചട്ടം പിൻവലിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിന് വേണ്ടിയാണിത്.

Cyclone Fani Cyclone Aiims

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: