scorecardresearch

മുസ്ലിംകളെ ലക്ഷ്യം വച്ചുള്ള വ്യാജ വാർത്തകൾ ഏപ്രിൽ മാസത്തിൽ വർധിച്ചതായി പഠനം

വ്യാജ വിവരങ്ങളും, തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളും വീഡിയോ രൂപത്തിലാണ് കൂടുതലായും പ്രചരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു

വ്യാജ വിവരങ്ങളും, തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളും വീഡിയോ രൂപത്തിലാണ് കൂടുതലായും പ്രചരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു

author-image
WebDesk
New Update
covid, corona, thablighi jamaat, fake news, muslim, lockdown,china, italy, india, വ്യാജവാർത്ത, ഇന്ത്യ, തബ്ലീഗ്, ഇറ്റലി, ചൈന, മുസ്ലിം, ലോക്ക്ഡൗൺ, boom, ബൂം, Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, red zone, റെഡ് സോൺ, orange zone, ഓറഞ്ച് സോൺ, green zone, ഗ്രീൻ സോൺ, kerala, കേരളം, Indian, ഇന്ത്യ , ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ്-19 രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മഹാ വ്യാധിക്ക് പുറമേ ഒരു " വിവര വ്യാധിയെ" കൂടി ചെറുക്കേണ്ട സാഹചര്യമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വ്യാജവാർത്തകളുടെ ഭാഗമായി പ്രത്യേക വംശീയ മത വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വ്യാജ വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണെന്ന് വസ്തുതാ പരിശോധനാ വെബ്സൈറ്റായ ബൂം നടത്തിയ പഠനത്തിൽ പറയുന്നു.

Advertisment

കോവിഡ് ചികിത്സയെക്കുറിച്ചും കോവിഡ് ആദ്യം റിപോർട്ട് ചെയ്ത രാജ്യമായ ചൈനയെക്കുറിച്ചുമുള്ള വ്യാജ വാർത്തകളാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന് ബൂം പുറത്തുവിട്ട പഠന റിപോർട്ടിൽ പറയുന്നു. മാർച്ച് മാസത്തിൽ ഇറ്റലിയിലെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളാണ് കൂടുതലായും വൈറലായത്. എന്നാൽ ഏപ്രിൽ മാസത്തോടെ മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള വ്യാജ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയെന്നും പഠനത്തിൽ പറയുന്നു.

Read More | ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 ത്തിലേക്ക്

'കൊറോണ വൈറസ് കാലത്തെ വ്യാജ വാർത്തകൾ: ഒരു ബൂം പഠനം' എന്ന റിപ്പോർട്ടിലാണ് ബൂം ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം ജനുവരി മുതൽ മേയ് മാസം തുടക്കം വരെ പ്രചരിച്ച വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട 178 വസ്തുതാ പരിശോധനകളാണ് പഠനത്തിലുള്ളത്.

fake news saudi

Advertisment

വൈറൽ വാർത്തകൾ, സോഷ്യൽ മീഡിയാ പോസ്റ്റുകൾ, സന്ദേശങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പഠനത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. ഏത് വിഷയത്തിലുള്ള വാർത്തകളാണ് വൈറലാവുന്നത്, ഏത് തരം മാധ്യമങ്ങളിലൂടെ ഇവ പ്രചരിക്കപ്പെടുന്നു തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചതായി ബൂം പുറത്തുവിട്ട പഠന റിപോർട്ടിൽ പറയുന്നു.

പ്രവചന സിദ്ധാന്തങ്ങൾ, ജൈവായുധം, സമ്പദ് വ്യവസ്ഥ, ആരോഗ്യം, രാഷ്ട്രീയം, ഇറ്റലി, ചൈന, ചികിത്സ, രോഗം വരാതിരിക്കാനുള്ള വഴികൾ, ലോക്ക്ഡൗൺ, വർഗീയത എന്നീ കാര്യങ്ങളാണ് ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള കാലയളവിൽ ട്രെൻഡിങ് ആയ വിഷയങ്ങളെന്നും പഠനത്തിൽ പറയുന്നു.

35 ശതമാനം വ്യാജ വിവരങ്ങൾ വീഡിയോ രൂപത്തിൽ

35 ശതമാനം വ്യാജ വിവരങ്ങളും, തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളും വീഡിയോ രൂപത്തിലാണ് പ്രചരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മുസ്ലിംകളായ കടയുടമകൾ കോവിഡ് രോഗം പരത്തുന്നതിനായി മനപ്പൂർവ് പച്ചക്കറികളിലും മറ്റു ഭക്ഷ്യ ഉൽപന്നങ്ങളിലും മനപ്പൂർവം തുപ്പുന്നുവെന്ന തരത്തിലുള്ള വ്യാജ വാർത്തകളും വീഡിയോകളും ഏപ്രിൽ മാസത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.

29.4 ശതമാനം വ്യാജ വിവരങ്ങൾ പ്രചരിക്കപ്പെട്ടത് ചിത്രങ്ങൾക്കൊപ്പമുള്ള ടെക്സ്റ്റ് സന്ദേശങ്ങളായാണ്. ചികിത്സയെക്കുറിച്ചും രോഗ നിർണയത്തെക്കുറിച്ചുമുള്ള വ്യാജ വിവരങ്ങൾ, സെലിബ്രിറ്റികൾ പറഞ്ഞെന്ന പേരിലുള്ള വ്യാജ വാചകങ്ങൾ എന്നിവെല്ലാം ഇത്തരത്തിൽ പ്രചരിക്കപ്പെട്ടു.

Read More | കോവിഡ് ടെസ്റ്റ് ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മാത്രം; പുതിയ കേന്ദ്ര മാർഗ നിർദേശം

മാർച്ച് മാസത്തിൽ ഇത്തരം ചിത്ര, ടെക്സ്റ്റ് സന്ദേശങ്ങളിൽ വർധനവുണ്ടായി. ലോക്ക്ഡൗൺ നിർദേശങ്ങളെന്നും പ്രഖ്യാപനങ്ങളെന്നും പറഞ്ഞാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ മാർച്ച് മാസത്തിൽ കൂടുതലായും പ്രചരിച്ചിരുന്നത്.

ഓഡിയോ ക്ലിപ്പുകൾ വഴിയും ചെറിയ ശതമാനം വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 2.2 ശതമാനമാണ് ഓഡിയോ ക്ലിപ്പ് വഴി പ്രചരിച്ച് വൈറലാവുന്ന വ്യാജ വാർത്തകൾ. പരിശോധന നടത്തിയ വിവരങ്ങളിൽ നാല് ശതമാനം മുഖ്യധാരാ മാധ്യമങ്ങളിലെ വാർത്തകളാണെന്നും  ബൂമിന്റെ പഠന റിപോർട്ടിൽ പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട് ജനുവരി 25നാണ് ബൂം ആദ്യ വ്യാജ വാർത്ത പരിശോധിച്ചത്. ഫെബ്രുവരിയിൽ ഡൽഹി തിരഞ്ഞെടുപ്പും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവുമടക്കമുള്ള വിഷയങ്ങളേക്കാൽ ഡൽഹിയിലെ സംഘർഷാവസ്ഥയാണ് വൈറൽ വ്യാജ വാർത്തകളിൽ കൂടുതലും വിഷയമായത്. മാർച്ച് മാസത്തോടെ വ്യാജ വാർത്തകൾ കൂടുതലായും കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കായി മാറി.

covid, corona, thablighi jamaat, fake news, muslim, lockdown,china, italy, india, വ്യാജവാർത്ത, ഇന്ത്യ, തബ്ലീഗ്, ഇറ്റലി, ചൈന, മുസ്ലിം, ലോക്ക്ഡൗൺ, boom, ബൂം, Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, red zone, റെഡ് സോൺ, orange zone, ഓറഞ്ച് സോൺ, green zone, ഗ്രീൻ സോൺ, kerala, കേരളം, Indian, ഇന്ത്യ , ie malayalam, ഐഇ മലയാളം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പരിശോധിക്കുന്നതും വർധിപ്പിച്ചതായി ബൂം അവകാശപ്പെടുന്നു. മഹാമാരിയുമായി ബന്ധപ്പെട്ട വലിയൊരളവ് വ്യാജവാർത്തകൾ വർഗീയ ഉള്ളടക്കമുള്ളവയാണ്. മുസ്ലിംകൾ മനപ്പൂർവം വൈറസ് പടർത്താൻ ശ്രമിച്ചതായുള്ള ആരോപണങ്ങളാണ് ഇതിൽ കൂടുതലും. മാർച്ചിൽ ഡൽഹി നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത തബ്ലിഗ് ജമാഅത്ത് പ്രവർത്തകർക്ക് കോവിഡ് രോഗബാധ കണ്ടെത്തിയതിന് പിറകേയാണ് ഇത്തരം വാർത്തകൾ കൂടുതൽ പ്രചരിക്കാനാരംഭിച്ചതെന്നും പഠനം വ്യക്തമാക്കുന്നു.

Corona Virus Lockdown Fake News Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: