scorecardresearch

റിലയൻസ് ജിയോയും ഫെയ്‌സ്ബുക്കും തമ്മിൽ 43,574 കോടി രൂപയുടെ കരാർ

ഫെയ്സ്ബുക്കിനെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്

ഫെയ്സ്ബുക്കിനെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്

author-image
Nandagopal R
New Update
Facebook Jio investment, Reliance Jio, Facebook takes stake in Jio, Mrak zuckerberg, Mukesh Ambani, Business news, Indian express

സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോമിലെ 9.99 ശതമാനം ഓഹരി 43,574 കോടി രൂപയിൽ (5.7 ബില്യൺ ഡോളർ) ഏറ്റെടുത്തു. ഫെയ്സ്ബുക്കിനെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ ഇക്കോസിസ്റ്റംസ്, മൊബൈൽ സേവനം എന്നിവയിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ പ്ലാറ്റ്ഫോമുകൾ.

Advertisment

Read More: കോവിഡിന്റെ രണ്ടാം വരവ് അതിഭീകരമായിരിക്കുമെന്ന് അമേരിക്ക

"ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്. രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണ്. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്, ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുകയും പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ഫെയ്സ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.

“എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനായി ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നതിലും പരിവർത്തനം ചെയ്യുന്നതിലും ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫെയ്‌സ്ബുക്കിനെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്. ജിയോയും ഫെയ്‌സ്ബുക്കും തമ്മിലുള്ള സഹകരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ മിഷനെ അതിന്റെ രണ്ട് ലക്ഷ്യങ്ങളായ‘ ഈസ് ഓഫ് ലിവിംഗ് ’,‘ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് ’എന്നിവ സാക്ഷാത്കരിക്കാൻ സഹായിക്കും. കൊറോണാനന്തര കാലഘട്ടത്തിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക നില വീണ്ടെടുക്കലും പുനരുജ്ജീവനവും സാധ്യമാകുന്നെന്ന് എനിക്ക് ഉറപ്പുണ്ട്,” റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു.

Read in English: Facebook takes 9.99% stake in Reliance Jio at Rs 43,574 cr

Advertisment
Facebook Reliance Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: