വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസ് ബാധയുടെ രണ്ടാം ഘട്ടം തടഞ്ഞു നിര്‍ത്താനാകുന്നതിനും അപ്പുറത്തായിരിക്കുമെന്ന് അേമേരിക്ക. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ശൈത്യകാലം വരെയെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് ബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് മറ്റ് രോഗങ്ങള്‍ക്കൊപ്പം കോവിഡും കൂടി ഉണ്ടായാല്‍ ആരോഗ്യ രംഗം ഏറെ പണിപ്പെടേണ്ടി വരുമെന്നും രോഗമുക്തി തന്നെ സാധ്യമായെന്നു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“അടുത്ത ശൈത്യകാലത്ത് നമ്മുടെ രാജ്യത്തിന് നേരെ സംഭവിച്ചേക്കാവുന്ന വൈറസ് ആക്രമണം നിലവിലേതിനെക്കാൾ മാരകമായിരിക്കും. ഞാൻ ഇത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവർ മുഖം തിരിക്കുകയാണുണ്ടായത്. ഞാൻ ഞാൻ പറയുന്നതെന്തെന്ന് അവർക്കിനിയും മനസിലായിട്ടില്ല,” റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു.
സെപ്റ്റംബർ മുതൽ തന്നെ പനിയുടെ സീസൺ തുടങ്ങിയിട്ടുണ്ട്. സിഡിഎസിന്റെ കണക്കു പ്രകാരം ഇതുവരെ 168 പേരെങ്കിലും മരിച്ചിട്ടുണ്ട്. പനിയും കൊറോണ വൈറസും ഒന്നിച്ച് വന്നാൽ നാം വിചാരിക്കുന്നിടത്ത് കാര്യങ്ങൾ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവര്‍ ഈ അവസ്ഥ കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളില്‍ തന്നെ തുടരുന്നതാണ് നല്ലെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചര ലക്ഷം കടന്നു. ഇതിനകം 177,459 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലിപ്പോൾ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം വൈറസ് ബാധിതരുണ്ട്. അതേസമയം ഇറ്റലിയിലും സ്പെയിനിലും കോവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്.
കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് സമ്പൂർണമായി അടച്ചിട്ട അമേരിക്ക തുറക്കണമെന്ന ആവശ്യം ശക്തമാകുന്നുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 20ഓളം സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണൈന്ന് ട്രംപ് പറഞ്ഞു.
ഇത് രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം, അടച്ചുപൂട്ടല്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിന് ട്രംപ് നടപടികളെടുക്കണമെന്ന് ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധക്കാരുടെ ഉള്ളിലെ വികാരം ആളിക്കത്തിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും ഗവര്‍ണര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.