scorecardresearch

ബാലാകോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

ഒരു പാക് പൗരനെയോ പാക് സൗനികനെയോ അപായപ്പെടുത്തരുതെന്ന് സേനയ്ക്ക് പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നു

ഒരു പാക് പൗരനെയോ പാക് സൗനികനെയോ അപായപ്പെടുത്തരുതെന്ന് സേനയ്ക്ക് പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നു

author-image
WebDesk
New Update
sushama swaraj

അഹമ്മദാബാദ്: പുല്‍വാമയില്‍ 40 സിആർപിഎഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് മറുപടിയായി ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാക് പൗരന്മാരോ പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

Advertisment

'സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയതെന്ന് രാജ്യാന്തര സമൂഹത്തെ അറിയിച്ചിരുന്നു. ഒരു പാക് പൗരനെയോ പാക് സൈനികനെയോ അപായപ്പെടുത്തരുതെന്ന് സേനയ്ക്ക് പ്രത്യേക നിർദേശം ഉണ്ടായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജയ്ഷെ മുഹമ്മദ് ഭീകരവാദികള്‍ക്കെതിരെ മാത്രമേ ആക്രമണം നടത്താവൂവെന്ന് നിർദേശം നൽകിയിരുന്നു. നമ്മുടെ സൈന്യം അതു തന്നെയാണ് ചെയ്തതും,' സുഷമ സ്വരാജ് പറഞ്ഞു.

Read: പുൽവാമ ആക്രമണത്തെ അപലപിച്ച് പാക് യുവത: വൈറലായി വെറുപ്പ് വിരുദ്ധ ചലഞ്ച്

എന്നാല്‍, മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുഷമ സ്വരാജ് വിമർശിച്ചു.

Advertisment

കഴിഞ്ഞ ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം നടന്നത്. ഇതിനു പിന്നാലെ ഫെബ്രുവരി 26-ാം തീയതി ഇന്ത്യന്‍ സൈന്യം ആക്രമണത്തിന് മറുപടിയായി ബാലാകോട്ടിൽ വ്യോമാക്രമണം നടത്തി.

Sushama Swaraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: