കൊച്ചി: ജമ്മു കാശ്മീരിലെ പുൽവാമ ആക്രമണത്തിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം രേഖപ്പെടുത്തി പാക് യുവാക്കളും. രക്തം ആരുടേതായാലും ചീന്തരുതെന്ന പ്ലക്കാർഡുമായാണ് വെറുപ്പിനെതിരായ ചലഞ്ച് തുടങ്ങിയത്.

പാക് മാധ്യമപ്രവർത്തകർ സെഹയർ മിർസയാണ് ആദ്യം ഈ പ്ലക്കാർഡ് ഉയർത്തിയത്. പിന്നാലെ കൂടുതൽ കൂടുതൽ യുവാക്കൾ രംഗത്തെത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ യുദ്ധം പാടില്ലെന്നതാണ് പ്ലക്കാർഡുകളേന്തിയുളള ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. ഞാനെന്റെ മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണയപ്പെടുത്തില്ലെന്നാണ് ചലഞ്ച് തുടങ്ങിവച്ച മാധ്യമപ്രവർത്തക സെഹയർ മിർസ വ്യക്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ