/indian-express-malayalam/media/media_files/99fnMhKo3LFRmihnpeXb.jpg)
ഫയൽ ഫൊട്ടോ
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി. കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത നാലു ബലാത്സംഗ കേസുകളിൽ ഒന്നിലാണ് ജനതാദൾ (സെക്കുലർ) നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിധിച്ചത്.
രേവണ്ണയുടെ ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. വീട്ടുജോലിക്കാരിയായ സ്ത്രീയെ ബസനവഗുഡിയിലെ വസതിയിൽ വച്ച് ബലാത്സംഗം ചെയ്ത കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി രേവണ്ണ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ പുറത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിലവിൽ നാലു ബലാത്സംഗ കേസുകളിൽ രേവണ്ണ പ്രതിയാണ്.
Also Read: ധർമ്മസ്ഥലയിൽ തിരച്ചിൽ തുടരും; കൂടുതൽ സ്പോട്ടുകളിൽ പരിശോധന
2024 മോയ് 8ന് ഹോലെനരസിപുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗ കേസിലാണ് രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. രേവണ തന്നെ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് സ്ത്രീയുടെ പരാതി.
Also Read: യു.പി.ഐ ഇടപാടുകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ; അറിയാം മാറ്റങ്ങൾ
2024 ഡിസംബറിലായിരുന്നു കേസിൽ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 113 സാക്ഷികളെ ഉൾപ്പെടുത്തി 1,632 പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്. പ്രജ്വൽ രേവണ്ണയുടെ പീഡന വീഡിയോകളും ഫോറൻസിക് തെളിവുകളുമാണ് പ്രധാന തെളിവുകളായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഈ വർഷം മേയ് 2 നായിരുന്നു കേസിൽ വിചാരണ ആരംഭിച്ചത്.
Read More: അനധികൃതമായി ഇന്ത്യയിൽ താമസം; ബംഗ്ലാദേശ് നടി അറസ്റ്റിൽ, പ്രതി കേരളത്തിൽ എത്തിയെന്ന് പോലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.